ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ പ്രകടനവും പ്രതിഷേധയോഗവും
ഇരിങ്ങാലക്കുട: തിരുവനന്തപുരം മേയര്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച തിരുവനന്തപുരം കോര്പ്പറേഷന് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ടിയര്‍ ഗ്യാസ്, ജലപീരങ്കി തുടങ്ങിയവ കൊണ്ട് പോലീസ് നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട നഗരത്തില്‍ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. പ്രതിഷേധയോഗം ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി രതീഷ് കുറുമാത്ത്, മണ്ഡലം വൈസ് പ്രസിഡന്റ് അമ്പിളി ജയന്, മണ്ഡലം സെക്രട്ടറിമാരായ രാമചന്ദ്രന് കോവില്‍പറമ്പില്‍, ഷിത് രാജ്, ഷാജൂട്ടന്‍, ആര്‍ച്ച അനീഷ് കുമാര്‍, ട്രഷറര്‍ രഞ്ചിത്ത് മേനോന്, മണ്ഡലം സെല്‍ കോ ഓര്‍ഡിനേറ്റര്‍ രമേഷ് അയ്യര്‍, വിവിധ മോര്‍ച്ച മണ്ഡലം പ്രസിഡന്റുമാരായ സിന്ധു സതീഷ്, വിന്‍സെന്റ് കണ്ടംകുളത്തി, എം.വി. സുരേഷ്, ഷാജു കണ്ടംകുളത്തി, മണ്ഡലം പാര്‍ട്ടി കമ്മറ്റിയംഗം ലിഷോണ്‍ ജോസ് കട്ട്ളാസ്, പഞ്ചായത്ത് എരിയ പ്രസിഡന്റുമാരായ സന്തോഷ് ബോബന്, ടി.ഡി. സത്യദേവ്, ആശിഷ ടി. രാജ്, ബൈജു കൃഷ്ണദാസ്, ഗോപാലകൃഷ്ണന്, ജോജന്‍, അമരദാസ്, കൗണ്‍സിലര്‍മാരായ വിജയകുമാരി അനിലന്‍, സരിത സുഭാഷ്, മായ അജയന് എന്നിവര്‍ നേതൃത്വം നല്കി.