കാലിക്കറ്റ് യൂണിവേഴ്സിറ്റി ഹോക്കി കിരീടം ക്രൈസ്റ്റിന്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ സമാപിച്ച കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍ സോണ്‍ ഹോക്കി മത്സരത്തില്‍ തുടര്‍ച്ചയായ അഞ്ചാം തവണയും ക്രൈസ്റ്റ് കോളജ് ചാമ്പ്യന്മാരായി. ഗവണ്മെന്റ് വിക്ടോറിയ കോളജ് പാലക്കാട് രണ്ടാം സ്ഥാനവും, ഗവണ്മെന്റ് കോളജ് മലപ്പുറം മൂന്നാം സ്ഥാനവും നേടി. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജോളി ആന്‍ഡ്രൂസ്, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീനിക്കപ്പറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്കുള്ള ട്രോഫി സമ്മാനിച്ചു. അടുത്ത മാസം ബാംഗ്ലൂര്‍ വച്ചു നടത്തപ്പെടുന്ന സൗത്ത് സോണ്‍ ഇന്റര്‍ യൂണിവേഴ്സിറ്റി മത്സരത്തില്‍ പങ്കെടുക്കുന്ന യൂണിവേഴ്സിറ്റി ടീം തെരഞ്ഞെടുപ്പും നടത്തപ്പെട്ടു.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു