പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ ഒരു രൂപ ചലഞ്ചിലൂടെ സമാഹരിച്ച തുക ഡയാലിസിസിനു കൈമാറി
പുല്ലൂര്‍: പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ ഡയാലിസിസ് രോഗികള്‍ക്കുവേണ്ടി ഒരുക്കിയ ഒരു രൂപ ചലഞ്ചിലൂടെ സമാഹരിച്ച ഒരു ലക്ഷം രുപയുടെ ചെക്ക് ഹോസ്പിറ്റലിലെ സീനിയര്‍ പീഡിയാട്രീഷ്യന്‍ ഡോ. ടി.എം. ഫ്രാന്‍സിസ് ഫിനാന്‍സ് മാനേജര്‍ സിസ്റ്റര്‍ മേഴ്സി സിഎസ്എസ്സിനു ഇരിങ്ങാലക്കുട രൂപത പ്രൊക്കുറേറ്റര്‍ ഫാ. ലിജോ കോങ്കോത്തിന്റെ സാന്നിധ്യത്തില്‍ കൈമാറി. ഫിസിയോതെറാപ്പി ഡിപ്പാര്‍ട്മെന്റില്‍ പുതിയ ഡ്രൈ നീഡില്‍ തെറാപ്പി ഉദ്ഘടനം ചെയ്തു. മെഡിക്കല്‍ സൂപ്രണ്ട് ഡോ. സിസ്റ്റര്‍ റീറ്റ സിഎസ്എസ്, ഹോസ്പിറ്റല്‍ മാനേജര്‍ ഓപ്പറേഷന്‍സ് ആന്‍ജോ ജോസ്, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ സുമ സിഎസ്എസ് എന്നിവര്‍ സംസാരിച്ചു. ആശുപത്രിയിലെ എല്ലാ ജീവനക്കാരും എല്ലാദിവസവും ഒരു രൂപ മാറ്റിവച്ചു ഒരുവര്‍ഷം കൊണ്ട് ഒരു ലക്ഷം രൂപ ഡയാലിസിസ് രോഗികള്‍ക്കുവേണ്ടി നല്‍കുന്നതാണ് ഒരു രൂപ ചലഞ്ച്.