അഖില കേരള ഡോണ്‍ബോസ്കോ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ഡോണ്‍ബോസ്കോ സ്കൂള്‍ ഡയമണ്ട് ജൂബിലിയോട് അനുബന്ധിച്ച് നടത്തുന്ന ഓള് കേരള ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്റ്, ഇരിങ്ങാലക്കുട ഡിവൈഎസ്പി, ടി.കെ. ഷൈജു ഉദ്ഘാടനം ചെയ്തു. ഡോണ്‍ ബോസ്കോ റെക്ടര്‍ ഫാ. ഇമ്മാനുവല്‍ വട്ടക്കുന്നേല്‍ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തില്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ സന്തോഷ് മാത്യു, തൃശ്ശൂര്‍ ജില്ല ബാസ്ക്കറ്റ്ബോള്‍ അസോസിയേഷന് പ്രസിഡന്റ് ഡോ. രാജു ഡേവീസ്, സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ മനു പീടികയില്‍, ഫാ. ജോയിസണ് മുളവരിക്കല്‍, ഫാ. ജോസിന് താഴത്തട്ട്, എല്‍പി സ്കൂള്‍ ഹെഡ് മിസ്ട്രസ് സിസ്റ്റര്‍ വി.പ. ിഓമന, ഡയമണ്ട് ജൂബിലി ഓര്‍ഗനൈസിംഗ് സെക്രട്ടറി ലൈസ സെബാസ്റ്റ്യന്‍, സ്പോര്‍ട്സ് കമ്മിറ്റി ചെയര്മാന് ഡോ. സ്റ്റാലിന് റാഫേല്‍, കണ്‍വീനര്‍ ജോസഫ് ചാക്കോ, പൂര്‍വ്വ വിദ്യാര്‍ഥി സംഘടന സെക്രട്ടറി എബിന് വെള്ളാനിക്കാരന്‍, പിടിഎ പ്രസിഡന്റുമാരായ ടെല്‍സണ്‍ കോട്ടോളി, സെബി മാളിയേക്കല്‍, ടൂര്‍ണമെന്‍് കണ്‍വീനര്‍ സന്ദേശ് ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു. ഡോണ്‍ ബോസ്കോ സ്കൂളില്‍ വച്ച് നാലു ദിവസങ്ങളിലായി നടത്തുന്ന ഓള് കേരള ടൂര്‍ണമെന്റില്‍ കേരളത്തിലെ പ്രശസ്തരായ സ്കൂളുകളും ക്ലബ്ബുകളും ഉള്‍പ്പെടെ 30 ഓളം ടീമുകള്‍ പങ്കെടുക്കുന്നു. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് നടക്കുന്ന ഫൈനല്‍ മത്സരങ്ങളില്‍ സ്പോര്‍ട്ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി സമ്മാനദാനം നിര്‍വഹിക്കും.

പൂക്കള്‍ നിര്‍മാണ കമ്പനിയുടെ ഗോഡൗണില്‍ വന്‍തീപിടുത്തം
ക്രൈസ്റ്റ് കോളജിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട നാലാമത് ഓള് കേരളാ വടംവലി ടൂര്‍ണമെന്റില്‍ സഹൃദയ കോളജ് കൊടകരക്ക് വിജയം
ക്രൈസ്റ്റ് ആശ്രമ ദൈവാലയത്തില്‍ ക്രിസ്തുരാജ തിരുനാളിന് കൊടിയേറി
യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം
കാലിക്കട്ട് സര്‍വകലാശായില്‍ നിന്നും ഫിസിക്സില്‍ പിഎച്ച്ഡി നേടി സ്മിത ഭാസ്കരന്
തദ്ദേശപ്പോരില്‍ അങ്കത്തിനൊരുങ്ങി ദമ്പതികള്‍