അവിട്ടത്തൂര്‍ വിദ്യാലയത്തിന് സമ്മാനമായി ഇന്‍സിനറേറ്റര്‍ നല്കി പൂര്‍വ വിദ്യാര്‍ഥികള്‍
അവിട്ടത്തൂര്‍: മുപ്പത്തി മൂന്നു വര്‍ഷത്തിന് ശേഷം ഒത്തുകൂടിയ സഹപാഠികള്‍ തങ്ങളുടെ ഓര്‍മക്കായി വിദ്യാലയത്തിന് ഇന്‍സിനറേറ്റര്‍ നല്കി. എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 1990 എസ്എസ്എല്‍സി ബാച്ച് വിദ്യാര്‍ഥികളാണ് പഠിച്ച സ്കൂളിന് ഇന്‍സിനറേറ്റര്‍ സമ്മാനമായി നല്‍കിയത്. ഇന്‍സിനറേറ്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം സ്കൂള്‍ മാനേജര്‍ കെ.കെ. കൃഷ്ണന് നമ്പൂതിരി നിര്‍വഹിച്ചു. പൂര്‍വ വിദ്യാര്‍ഥി പ്രതിനിധികളായ ഷാജു ജോര്‍ജ്, സഞ്ജയ് പട്ടത്ത്, തോമസ് തത്തംപിള്ളി, ടി. സജീവ്, മേരീസ് ജോണ്സണ്, കെ.സി. സരിത, ജലജ തിലകന് മാനേജ്മെന്റ് പ്രതിനിധി എ.സി. സുരേഷ്, പ്രിന്‍സിപ്പല്‍ എ.വി. രാജേഷ്, പ്രധാനാധ്യാപകന് മെജോ പോള്‍, സീനിയര്‍ അധ്യാപിക എന്‍.എസ്. രജിനിശ്രീ എന്നിവര്‍ പ്രസംഗിച്ചു.

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താം; സ്പീക് അപ്പ് പദ്ധതിക്ക് തൃശൂര്‍ റൂറല്‍ ജില്ലയില്‍ തുടക്കമായി
ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി