ഭാരതീയ വിദ്യാഭവന് സ്കൂളുകളുടെ സംസ്ഥാനകലോത്സവം ഭവന്‍സ് ഫെസ്റ്റി ന് തിരി തെളിഞ്ഞു.
ഭാരതീയ വിദ്യാഭവന് സ്കൂളുകളുടെ ഇരുപത്തിയഞ്ചാമത് സംസ്ഥാന കലോത്സവത്തിന്റെ ഒന്ന്, രണ്ട് കാറ്റഗറികളിലെ മത്സരങ്ങള്‍ക്ക് ഭവന്‍സ് ഫെസ്റ്റി ന്റെ ഉദ്ഘാടന ചടങ്ങില്‍ കൂടിയാട്ടം കലാകാരി കപില വേണു തിരി തെളിയിക്കുന്നു.
ഇരിങ്ങാലക്കുട: ഭാരതീയ വിദ്യാഭവന് സ്കൂളുകളുടെ ഇരുപത്തിയഞ്ചാമത് സംസ്ഥാന കലോത്സവത്തിന്റെ ഒന്ന്, രണ്ട് കാറ്റഗറികളിലെ മത്സരങ്ങള്‍ക്ക് ഇരിഞ്ഞാലക്കുട ഭാരതീയ വിദ്യാഭവനില്‍ തിരി തെളിഞ്ഞു. തൃശ്ശൂര്‍ റൂറല്‍ എസ് പി ഐശ്വര്യ ഡോങ്ഗ്രേ ഐ പി എസ് കലോത്സവം ഉദ്ഘാടനം ചെയ്തു. കൂടിയാട്ടം കലാകാരി കപില വേണു മുഖ്യാതിഥിയായിരുന്നു. ഭാരതീയ വിദ്യാഭവന് ഇരിഞ്ഞാലക്കുട കേന്ദ്ര ചെയര്മാന് സി സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് സി നന്ദകുമാര്‍, സെക്രട്ടറി വി രാജന്, പ്രിന്‍സിപ്പല്‍ ബിജു ഗീവര്‍ഗീസ്, വൈസ് പ്രിന്‍സിപ്പല്‍മാരായ ശോഭാ ശിവാനന്ദരാജന്‍, ഗിരിജാമണി, കലോത്സവ കോഡിനേറ്റര്‍ സുജാത രാമനാഥന്, പിടിഎ പ്രസിഡന്റ് എബിന് വെള്ളാനിക്കാരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി