കല്പറമ്പ് പള്ളിയിൽ പരിശുദ്ധ ജപമാല രാജ്ഞിയുടെ ദര്ശനത്തിരുനാളിനു കൊടികയറി
കല്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ ദര്‍ശന തിരുനാളിന്റെ കൊടിയേറ്റം വികാരി ഫാ. ഡേവീസ് കുടിയിരിക്കല്‍ നിര്‍വഹിക്കുന്നു.
കല്പറമ്പ്: സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ ദര്‍ശന തിരുനാളിനു കൊടികയറി. തിരുനാളിന്റെ കൊടിയേറ്റുകര്‍മം വികാരി ഫാ. ഡേവീസ് കുടിയിരിക്കല്‍ നിര്‍വഹിച്ചു. 12നാണു തിരുനാള്‍. 11ന് വൈകീട്ട് അഞ്ചിനു ദിവ്യബലി, വേസ്പര, തിരിവെഞ്ചരിപ്പ്, രൂപം എഴുന്നള്ളിച്ചുവയ്ക്കല്‍, സന്ദേശം എന്നിവയ്ക്ക് ഫാ. ജോര്‍ജ് പാലമറ്റം കാര്‍മികനായിരിക്കും. തിരുനാള്‍ ദിനമായ 12ന് രാവിലെ 6.30ന് ആരാധന, ജപമാല, ദിവ്യബലി. 10ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ. ഷാജു എടമന സിഎംഐ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. വില്‍സണ്‍ തറയില്‍ സിഎംഐ സന്ദേശം നല്‍കും. ഫാ. ആന്റണി പുതുശേരി സഹകാര്‍മികനായിരിക്കും. 13ന് രാവിലെ 6.30ന് മരിച്ചവര്‍ക്കുവേണ്ടിയുള്ള അനുസ്മരണബലി, സെമിത്തേരിയില്‍ ഒപ്പീസ് തുടര്‍ന്ന് സ്നേഹവിരുന്ന്. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ഡേവീസ് കുടിയിരിക്കല്‍, നെല്‍സണ്‍ കോലങ്കണ്ണി, ഫ്രാന്‍സിസ് കോലങ്കണ്ണി, ട്രസ്റ്റിമാരായ വി.എ. വര്‍ഗീസ്, ടി.എ. ജെസ്റ്റിന്, പി.കെ. സോജന് എന്നിവര്‍ നേതൃത്വം നല്‍കും.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു