കുട്ടിയ്ക്ക് ഒരു വീട് പദ്ധതി വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് തറക്കല്ലിട്ടു
കുട്ടിയ്ക്ക് ഒരു വീട് പദ്ധതിയില്‍ കെഎസ്ടിഎയുടെ ഇരിങ്ങാലക്കുട ഉപജില്ല കമ്മറ്റി നിര്‍മിച്ചു നല്കുന്ന വീടിന് വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് തറക്കല്ലിടുന്നു.
പടിയൂര്‍: കുട്ടിയ്ക്ക് ഒരു വീട് പദ്ധതിയില്‍ കെഎസ്ടിഎയുടെ ഇരിങ്ങാലക്കുട ഉപജില്ല കമ്മറ്റി നിര്‍മിച്ചു നല്കുന്ന വീടിന് വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് തറക്കല്ലിട്ടു. എടതിരിഞ്ഞി എച്ച്ഡിപി സമാജം സ്കൂള്‍ വിദ്യാര്‍ഥിനിക്കാണ് വീട് നിര്‍മിച്ച് നല്‍കുന്നത്. പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന് അധ്യക്ഷത വഹിച്ചു.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.എ. കരീം പദ്ധതി വിശദീകരിച്ചു. സിപിഎം ലോക്കല്‍ സെക്രട്ടറി പി.എ. രാമാനന്ദന്‍, പിടിഎ പ്രസിഡന്റ് സി.എസ്. സുധന്, കെഎസ്ടിഎ ജില്ല ജോയിന്റ് സെക്രട്ടറി ടി.എസ്. സജീവന്, ജില്ലാ കമ്മറ്റി അംഗങ്ങളായ ദീപ ആന്റണി, മിനി വേലായുധന്, ബിപിസി കെ.ആര്. സത്യപാലന്, ജില്ലാ പ്രസിഡന്റ് ബി. സജീവ്, കെ.കെ. താജുദ്ദീന്, സ്മിത, സുനന്ദ ഉണ്ണികൃഷ്ണന്, വിദ്യ സജയന്, എ.വി. സബീഷ് എന്നിവര്‍ സംസാരിച്ചു.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു