പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന കോളജ് വിദ്യാര്‍ഥിനി മരിച്ചു
പാര്‍വ്വതി.
ഇരിങ്ങാലക്കുട: പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന കോളജ് വിദ്യാര്‍ഥിനി മരിച്ചു. എടത്തിരിഞ്ഞി പോത്താനി അടയ്ക്കായില്‍ വീട്ടില്‍ മധുവിന്റെ മകള്‍ പാര്‍വതി(21) ആണ് മരിച്ചത്. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ രണ്ടാം വര്‍ഷ ബയോടെക്നോളജി ബിരുദാനദര ബിരുദ വിദ്യാര്‍ഥിയാണ്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 31 ന് വീടിനോട് ചേര്‍ന്ന് ചവറുകള്‍ കത്തിച്ചു കളയുന്നതിനിടയില്‍ തീ കത്തുപിടിക്കുന്നതിനുവേണ്ടി മണ്ണെണ്ണ ഒഴിച്ചു കൊടുത്തിരുന്നു. ഇത് തീ ആളിപടരുവാന്‍ ഇടയാക്കുകയും പാര്‍വതിയുടെ മുടിയിലേക്കും ശരീരത്തിലേക്കും തീ പിടിക്കുകയായിരുന്നു. ഈ സമയം വീട്ടില്‍ സഹോദരന് അമേഖ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശരീരമാകെ പൊള്ളലേറ്റ പാര്‍വ്വതിയെ ഉടന്‍ തന്നെ തൃശൂര്‍ ജൂബിലി ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ദ ചികില്‍സക്കായി കോഴിക്കോട് നിംസ് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായുരുന്നു. ഇന്നലെ രാവിലെ മരണം സംഭവിക്കുകയായിരുന്നു. സംസകാരം നടത്തി. പിതാവ് മധു ചെന്ത്രാപ്പിന്നി എസ്എന്‍ സ്കൂളിലെ ചിത്രകലാ അധ്യാപകനാണ്. മാതാവ് ശില്പ ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്ററി സ്കൂളിലെ അധ്യാപികയുമാണ്. സഹോദരന് അമേഖ്.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു