ക്ഷേമ പെന്ഷന് ലഭിക്കുന്നില്ല; വയോജനങ്ങളെ അണിനിരത്തി കാട്ടൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷധം
കാട്ടൂര്‍: മാസങ്ങളായി ക്ഷേമ പെന്ഷന് ലഭിക്കാത്തതില്‍ വയോജനങ്ങളെ അണിനിരത്തി യൂത്ത് കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം കമ്മറ്റി പ്രതിഷേധ സമരം നടത്തി. പ്രസിഡന്റ് ഷെറിന് തേര്‍മഠത്തിന്റെ നേതൃത്വത്തില്‍ കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് മുന്നില്‍ നടന്ന പ്രതിഷേധ സംഗമം ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് സനു നെടുബുര, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം പ്രസിഡന്റ് എ.എസ.് ഹൈദ്രോസ്സ്, മണ്ഡലം വൈസ് പ്രസിഡന്റ് ബെറ്റി ജോസ്, വാര്‍ഡ് മെമ്പര്‍മാരായ ഇ.എല്‍. ജോസ്, അംബുജ രാജന്, മോളി പിയൂസ്, യൂത്ത് കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി സ്വപ്ന ജോര്‍ജ് കാക്കശ്ശേരി, സക്കറിയ എലുവത്തിങ്കല്‍ എന്നിവര്‍ സംസാരിച്ചു