ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങി; മുനിസിപ്പല്‍ ഓഫീസിനു മുന്നില്‍ ബിജെപി ധര്‍ണ്ണ

ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയ സാഹചര്യത്തില്‍ കേരള സര്‍ക്കാരിന്റെ ധൂര്‍ത്തിനെതിരെ ഇരിങ്ങാലക്കുട മുനിസിപ്പല്‍ ഓഫീസിന മുന്നില്‍ ബിജെപി സംഘടിപ്പിച്ച ധര്‍ണ്ണ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയ സാഹചര്യത്തില്‍ കേരള സര്‍ക്കാരിന്റെ ധൂര്‍ത്തിനെതിരെ ഇരിങ്ങാലക്കുട മുനിസിപ്പല്‍ ഓഫീസിനു മുന്നില്‍ ബിജെപി ധര്‍ണ്ണ സംഘടിപ്പിച്ചു. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ അമ്പിളി ജയന് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ടി.കെ. ഷാജു, സ്മിതാ കൃഷ്ണകുമാര്‍, സരിത സുഭാഷ്, ആര്‍ച്ച അനീഷ്, മായ അജയന് എന്നിവര്‍ സംസാരിച്ചു.