പണവും സ്വര്‍ണവളയും അടങ്ങിയ ബാഗ് ഉടമയ്ക്കു കൈമാറി ലോട്ടറി തൊഴിലാളി മാതൃകയായി
ബാഗ് ലോട്ടറി തൊഴിലാളി അരുണ്‍ കാട്ടൂര്‍ എസ്ഐ ഷിബു,എഎസ്ഐ ശ്രീജിത്ത് എന്നിവരുടെ സാന്നിധ്യത്തില്‍ ഉടമയ്ക്കു കൈമാറുന്നു.
ഇരിങ്ങാലക്കുട : റോഡില്‍ നിന്നും വീണ് കിട്ടിയ വിലപ്പെട്ട രേഖകളും പണവും സ്വര്‍ണ വളയും അടങ്ങിയ ബാഗ് ഉടമയ്ക്കു കൈമാറിയ ലോട്ടറി തൊഴിലാളി മാതൃകയായി. എടക്കുളത്തുനിന്ന് അരിപ്പാലത്തേക്കുള്ള സ്കൂട്ടില്‍ ഉള്ള യാത്രയ്ക്കിടെയാണ് വീട്ടമ്മയായ ജിബിഷയ്ക്ക് ആധാര്‍, എടിഎം കാര്‍ഡുകളും സ്വര്‍ണവളയും 1200 രൂപയും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടത്. റോഡില്‍നിന്നും വീണുകിട്ടിയ ബാഗ് ലോട്ടറി തൊഴിലാളി എസ്എന്‍ പുരം അയിനപ്പുള്ളി വീട്ടില്‍ അരുണ്‍ കാട്ടൂര്‍ സ്റ്റേഷനില്‍ എല്പിക്കുകയായിരുന്നു. കാട്ടൂര്‍ എസ്ഐ ഷിബിന്‍, എഎസ്ഐ ശ്രീജിത്ത് എന്നിവരുടെ സാന്നിധ്യത്തില്‍ അരുണ്‍ ബാഗ് ഉടമസ്ഥയ്ക്ക് കൈമാറി.

0480 കലാസാംസ്കാരിക സംഘടനയുടെ 2026ലെ വാര്‍ഷികാഘോഷത്തിന് തുടക്കമായി
ക്രൈസ്റ്റ് കോളജിലെ വിദ്യാര്‍ഥിക്ക് ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ അംഗീകാരം
സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ആദരണീയം സംഘടിപ്പിച്ചു
നടവരമ്പിലെ കാന നിര്‍മാണത്തിലെ അപാകത; എംഎല്‍എയ്ക്ക് കത്തുനല്‍കി പ്രദേശവാസികള്‍
പുല്ലൂര്‍ നാടകരാവിന് സംഘാടകസമിതി രൂപീകരിച്ചു
കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് താലൂക്ക് സമ്മേളനം നടത്തി