37 മത് നാഷണല്‍ ഗെയിംസില്‍ കേരളത്തിന്റെ കരുത്തായി ക്രൈസ്റ്റ് കോളജ് താരങ്ങള്‍
1.ഫത്താഹ്ഖാന് 2.ജയകൃഷ്ണന് 3.കെവിന് ഷാജി 4.ഷിജിത, 5.മേഘ, 6.രാകേന്തു 7.സിബിന് 8.സുഫ്ന ജാസ്മിന്
ഇരിങ്ങാലക്കുട: ഗോവയില്‍ വച്ചു നടന്ന 37 മത് നാഷണല്‍ ഗെയിംസില്‍ കരുത്തു കാട്ടി ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുടയുടെ സ്പോര്‍ട്സ് താരങ്ങള്‍. ക്രൈസ്റ്റ് കോളജിന്റെ എട്ട് താരങ്ങള്‍ ആണ് വിവിധ ടീമുകളിലായി കേരള ടീമിനെ പ്രതിനിധീകരിച്ചത് ഇതില്‍ ആറ് പേര് മെഡല്‍ നേടി. രണ്ടാം സ്ഥാനം നേടിയ നെറ്റ്ബോള്‍ ടീമില്‍ ക്രൈസ്റ്റ് കോളജിന്റെ മൂന്നുപേര്‍ കളിച്ചു. മൂന്നാം വര്‍ഷ ബിഎസ്ഡബ്ല്യു വിദ്യാര്‍ഥിയായ ഫത്താഹ്ഖാന്, ഒന്നാം വര്‍ഷ ഇക്കണോമിക്സ് വിദ്യാര്‍ഥി ജയകൃഷ്ണന് എന്നിവര്‍ നെറ്റ്ബോള്‍ ടീമിലും, ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥി കെവിന് ഷാജി നെറ്റ്ബോള്‍ ഫാസ്റ്റ് ഫൈവ് വിഭാഗത്തിലും ആണ് മത്സരിച്ചത്. ഇവരെ കൂടാതെ കേരള ടീമിലെ നാല് പേര് മുന്‍ ക്രൈസ്റ്റ് കോളജ് നെറ്റ്ബോള്‍ താരങ്ങളായിരുന്നു. മൂന്നു ക്രൈസ്റ്റ് കോളജ് താരങ്ങള്‍ അണിനിരന്ന വനിതാ ഖോ ഖോ ടീം മൂന്നാം സ്ഥാനം നേടി. ടീമംഗങ്ങള്‍ ആയിരുന്ന ഷിജിത, മേഘ, രാകേന്തു എന്നിവര്‍ കാലിക്കറ്റ് സര്‍വകലാശാല വനിതാ ഖോ ഖോ ടീം താരങ്ങള്‍ കൂടിയാണ്. ഷിജിത മുന്‍ വര്‍ഷത്തെ നാഷണല്‍ ഗെയിംസിലും കേരള ടീം അംഗമായിരുന്നു. മൂന്നാം സ്ഥാനം നേടിയ കേരള പുരുഷ ഖോ ഖോ ടീമില്‍ ക്രൈസ്റ്റ് കോളജിന്റെ സിബിന് അംഗമായിരുന്നു. ക്രൈസ്റ്റ് കോളജിന്റെ സുഫ്ന ജാസ്മിന് കേരള വനിതാ വെയിറ്റ് ലിഫ്റ്റിംഗ് ടീമില്‍ അംഗമായിരുന്നു.

പടിയൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ അധിക തസ്തികകളും പുതിയ ഒപി ബ്ലോക്കും അനുവദിക്കണം: ആരോഗ്യമന്ത്രിക്ക് നിവേദനം നല്കി
മയക്കുമരുന്ന് വിരുദ്ധ റീല്‍ മത്സരത്തില്‍ ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് യൂണിറ്റിന് ശ്രദ്ധേയമായ വിജയം
ജില്ലാ പഠന ക്ലാസ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ഉപജില്ലാ സുഭ്രതോ മുഖര്‍ജി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കം
വീട്ടിലെ ലൈബ്രറി പ്രതിമാസ പുസ്തക ചര്‍ച്ച നടത്തി
മൃച്ഛകടികം കൂടിയാട്ടത്തോടെ ദശരൂപകമഹോത്സവം സമാപിച്ചു