കാട്ടൂര്‍ ലയണ്‍സ് ക്ലബ് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി
കാട്ടൂര്‍ ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ നടന്ന സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത ഉദ്ഘാടനം ചെയ്യുന്നു.
കാട്ടൂര്‍: ലയണ്‍സ് ക്ലബ് ഓഫ് കാട്ടൂരിന്റെ നേതൃത്വത്തില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ്, കാട്ടൂര്‍ ലയണ്‍സ് കമ്മ്യൂണിറ്റി ഹാളില്‍ കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത ഉദ്ഘാടനം ചെയ്തു. കാട്ടൂര്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് എല്‍.എന്‍. ജോജോ വെള്ളാനിക്കാരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് അംഗം അംബുജ രാജന്, എല്‍എന്‍ കെ.എം. അഷറഫ്, എല്‍എന്‍ ടി.കെ. പ്രസന്ന കുമാര്‍, എല്‍എന്‍ പി.ജെ. അജിതന്, എല്‍എന്‍ ജോസ് പോള്‍ പാലത്തിലങ്കല്, എല്‍എന്‍ സുമന് പോള്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.
പാലക്കാട് അഹല്യ കണ്ണാശുപത്രി, കോഴിപ്പാറ അഹല്യ ആയുര്‍വേദ മെഡിക്കല്‍ കോളജ്, മണപ്പുറം മാ കെയര്‍, കരാഞ്ചിറ ആലപ്പാട്ട് മിഷന് ഹോസ്പിറ്റല്‍ തുടങ്ങിയ പ്രമുഖ ആശുപത്രികളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള മെഡിക്കല്‍ ടീം പങ്കെടുത്തു.

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താം; സ്പീക് അപ്പ് പദ്ധതിക്ക് തൃശൂര്‍ റൂറല്‍ ജില്ലയില്‍ തുടക്കമായി
ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി