ഡോണ്‍ ബോസ്കോ ഡയമൺഡ് ജൂബിലി ഫാമിലി ഡേ ഉദ്ഘാടനം: 12 വര്‍ഷം പഠിച്ച സ്ക്കൂളില്‍ കുടുംബസംഗമം ഉദ്ഘാടകനായി ടോവിനോ തോമസ്
ഡോണ്‍ ബോസ്കോ ഡയമൺഡ് ജൂബിലി കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം പൂര്‍വ വിദ്യാര്‍ഥിയും പ്രശസ്ത സിനിമാ താരവുമായ ടോവിനോ തോമസ് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഡോണ്‍ ബോസ്കോ ഡയമൺഡ് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികളും അധ്യാപകരും മാതാപിതാക്കളും മായി അയ്യായിരത്തോളം പേര് പങ്കെടുത്ത ഡയമൺഡ് ജൂബിലി കുടുംബ സംഗമം പൂര്‍വ വിദ്യാര്‍ഥിയും പ്രശസ്ത സിനിമാ താരവുമായ ടോവിനോ തോമസ് ഉദ്ഘാടനം ചെയ്തു. ഡോണ്‍ ബോസ്കോ റെക്ടര്‍ ഫാ. ഇമ്മാനുവേല്‍ വടക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. സിനിമാ താരം ശ്രീരേഖ രാജഗോപാല്‍ മുഖ്യാതിഥി ആയിരുന്നു.
ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സന്തോഷ് മണി കൊമ്പില്‍, ഐഎസ്സി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. മനു പിടികയില്‍, സ്പിരിച്ചല്‍ ഫാദര്‍ ഫാ. ജോസിന് താഴേത്തട്ട്, അഡ്മിനി സ്ടേറ്റര് ഫാ.ജോയ്സണ്‍ മുളവരിക്കല്‍, സിസ്റ്റര്‍. വി.പി. ഓമന, പിടിഎ പ്രസിഡന്റുമാരായ ടെല്‍സണ്‍ കോട്ടോളി, ശിവപ്രസാദ് ശ്രീധരന്, സെബി മാളിയേക്കല്‍, ജൂബിലി കമ്മറ്റി കണ്‍വിനര്‍ പോള്‍ ജോസ് തളിയത്ത്, സെക്രട്ടറി ലൈസ സെബാസ്റ്റ്യന്‍, പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസഡന്റ് സിബി പോള്‍ എന്നിവര്‍ പ്രസംഗിച്ചു. വിരമിക്കുന്ന അധ്യാപകരായ പി.എല്‍. ലിന്‍ഡ, ഷിജ പി. നാഥ് എന്നിവര്‍ക്ക് യാത്രയയപ്പ് നല്കി.

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താം; സ്പീക് അപ്പ് പദ്ധതിക്ക് തൃശൂര്‍ റൂറല്‍ ജില്ലയില്‍ തുടക്കമായി
ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി