സെന്റ് തോമസ് കത്തീഡ്രല്‍ പിണ്ടിപെരുന്നാള്; പന്തല്‍ കാല്‍നാട്ടല്‍ നടത്തി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപ്പരുനാളിന്റെ കാല്‍നാട്ടല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപ്പെരുന്നാളിന് പ്രവാസികളുടെ കൂട്ടായ്മയോടുകൂടി അണിയിച്ചൊരുക്കുന്ന പ്രവാസി പന്തലിന്റെയും മറ്റു രണ്ടു പന്തലുകളുടെയും കാല്‍നാട്ടല്‍ കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത് നിര്‍വഹിച്ചു. ദനഹതിരുനാള്‍ ജനറല്‍ കണ്‍വീനര്‍ റോബി കാളിയങ്കര സ്വാഗതവും ജിസ്റ്റോ ജോസ് കുറുവീട്ടില്‍ നന്ദിയും പറഞ്ഞു. അസിസ്റ്റന്റ് വികാരിമാരായ ഫാ. സിബിന് വാഴപ്പിള്ളി, ഫാ. ജോസഫ് തൊഴുത്തിങ്കല്‍, ഫാ. ജോര്‍ജ്ജി തേലപ്പിള്ളി, കത്തീഡ്രല്‍ ട്രസ്റ്റിമാരായ ആന്റണി ജോണ്‍ കണ്ടംകുളത്തി, ലിംസന് ഊക്കന്‍, ജോബി അക്കരക്കാരന്‍, ബ്രിസ്റ്റോ വിന്‍സന്റ് എലുവത്തിങ്കല്‍, പ്രതിനിധിയോഗം സെക്രട്ടറി സി.എം. പോള്‍ ചാമപറമ്പില്‍, കേന്ദ്രസമിതി പ്രസിഡന്റ് ജോമി ചേറ്റുപുഴക്കാരന്‍, ടോണി ചെറിയാടന്‍, ജോസ് മാമ്പിള്ളി, സെബി അക്കരക്കാരന്‍, മെല്വിന് ചേര്യേക്കര, സാബു ചെറിയാടന്‍, ജോമോന് തട്ടില്‍ മണ്ടി എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു