നടവരമ്പ് സെന്റ് മേരിസ് അസംപ്ഷന്‍ പള്ളിയില്‍ 123 മണിക്കൂര്‍ അഖണ്ഡ വചനപാരായണം

പിറവിത്തിരുനാളിനൊരുക്കമായി നടവരമ്പ് സെന്റ് മേരിസ് അസംപ്ഷന്‍ പള്ളിയില്‍ 123 മണിക്കൂര്‍ അഖണ്ഡ വചനപാരായണത്തിന് വികാരി ഫാ. വര്‍ഗീസ് ചാലിശ്ശേരി ഉദ്ഘാടനം നിര്‍വഹിക്കന്നു.
നടവരമ്പ്: പിറവിത്തിരുനാളിനൊരുക്കമായി നടവരമ്പ് സെന്റ് മേരിസ് അസംപ്ഷന്‍ പള്ളിയില്‍ 123 മണിക്കൂര്‍ അഖണ്ഡ വചനപാരായണത്തിന് തുടക്കം കുറിച്ചു. വിശുദ്ധ കുര്‍ബാനക്ക് ശേഷം വികാരി ഫാ. വര്‍ഗീസ് ചാലിശ്ശേരി വചനദീപ്തി തെളിയിച്ചുകൊണ്ട് വചനപാരായണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ട്രസ്റ്റിമാരായ വിന്‍സെന്റ് ആലപ്പാടാന്‍, ജോണ്സന് മാളിയേക്കല്‍, കണ്‍വീനര്‍ ജോയ് കോമ്പാറക്കാരന്‍, ജോയിന്റ് കണ്‍വീനര്‍ ജോസഫ് മാളിയേക്കല്‍, മദര്‍ സുപ്പിരിയര്‍ സിസ്റ്റര്‍ ഗ്രേഷ്യന്, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം മതി ലീന റാഫി മാളിയേക്കല്‍ എന്നിവര്‍ ദീപം തെളിയിച്ചു. ഞായറാഴ്ച രാവിലെ 11.30 ന് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്റെ സമാപന സന്ദേശത്തോടെ അഖണ്ഡ വചനപാരായണത്തിന് സമാപനം കുറിക്കുന്നു.