സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂൾ വാര്‍ഷികം
ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ വാര്‍ഷികം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനംചെയ്യുന്നു. സ്കൂള്‍ മാനേജര്‍ ഫാ. പയസ് ചിറപ്പണത്ത് സമീപം.
ഇരിങ്ങാലക്കുട: സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ വാര്‍ഷികാഘോഷം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനംചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. പയസ് ചിറപ്പണത്ത് അധ്യക്ഷതവഹിച്ചു. കോര്‍പറേറ്റ് മാനേജര്‍ ഫാ. സിജോ ഇരുമ്പന്‍ വിരമിച്ച അധ്യാപകരുടെ ഫോട്ടോ അനാച്ഛാദനം നടത്തി. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജാ സഞ്ജീവ്കുമാര്‍ സമ്മാനദാനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ആന്സന് ഡോമിനിക്, പിടിഎ പ്രസിഡന്റ് ബൈജു കൂവാപറമ്പില്, വാര്‍ഡ് കണ്‍സിലര്‍ ഫെനി അബി, ഹൈസ്കൂള്‍ പ്രധാനാധ്യാപിക റീജ ജോസ്, കത്തീഡ്രല്‍ ട്രസ്റ്റി ആന്റണി കണ്ടംകുളത്തി, സ്റ്റാഫ് സെക്രട്ടറി സിബിന് ലാസര്‍, സ്കൂള്‍ ചെയര്മാന് അലക്സ് വര്‍ഗീസ്, പ്രോഗ്രാം കണ്‍വീനര്‍ ഷീജ എന്നിവര്‍ സംസാരിച്ചു. വിരമിക്കുന്ന അധ്യാപകരായ ജോണ്‍സി ജോണ്‍ പാറക്ക, കെ.ബി. ആന്സിലാല് എന്നിവര്‍ മറുപടിപ്രസംഗം നടത്തി.

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താം; സ്പീക് അപ്പ് പദ്ധതിക്ക് തൃശൂര്‍ റൂറല്‍ ജില്ലയില്‍ തുടക്കമായി
ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി