കോണ്‍ഗ്രസ് കാട്ടൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി
കാട്ടൂര്‍: പോലീസിന്റെയും സിപിഎമ്മിന്റെയും നരനായാട്ടിനെതിരെ കാട്ടൂര്‍ പോലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. ഹൈസ്കൂള്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനം ബസ്റ്റാന്‍ഡ് പരിസരത്ത് പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്് ഷാറ്റൊ കുരിയന്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുബിന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റുമാരായ എന്‍. ശ്രീകുമാര്‍, എ.ഐ. സിദ്ധാര്ത്ഥന്, കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സക്കറിയ എലുവത്തിങ്കല്‍, ഭാരവാഹികളായ ഇ.എല്‍. ജോസ്, എം.ജെ. റാഫി, ടി.എസ്. പവിത്രന്, ആമിന അബ്ദുല്‍ഖാദര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി.