കോണ്‍ഗ്രസ് ആളൂരില്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി

ആളൂരില്‍ പോലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സോമന് ചിറ്റേത്ത് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: പോലീസ്, സിപിഎം അതിക്രമത്തിനെതിരെ കോണ്‍ഗ്രസ് ആളൂര്‍, മുരിയാട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ആളൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. മണ്ഡലം പ്രസിഡന്റ്മാരായ ബാബു തോമസ്, കെ.വി. രാജു, സാജു പാറെക്കാടന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. ബ്ലോക്ക് പ്രസിഡന്റ് സോമന് ചിറ്റേത്ത് ഉദ്ഘാടനം ചെയ്തു. എന്‍.കെ. ജോസഫ്, മോളി ജോസ്, മിനി ജോണ്സണ്, ടി.ഐ. ബാബു, റോയ് കളത്തിങ്കല്‍, സത്താര്‍ പാളയംകോട്ട്, ഐ.കെ. ചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.