സ്നേഹ സ്പര്‍ശമായി പ്രതിധ്വനി
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ രണ്ടാം വര്‍ഷ ബികോം പ്രൊഫഷണല്‍ ബാച്ചിലെ വിദ്യാര്‍ഥികള്‍ വരന്തരപ്പിള്ളി പഞ്ചായത്തിലെ ചക്കിപ്പറമ്പ് ട്രൈബല്‍ കോളനി സന്ദര്‍ശിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നടത്തിവരുന്ന സാമൂഹിക സേവനത്തിന്റെ ഭാഗമായി 64 പേര് അടങ്ങുന്ന രണ്ടാം വര്‍ഷ ബികോം പ്രൊഫഷണല്‍ ബാച്ചിലെ വിദ്യാര്‍ഥികള്‍ വരന്തരപ്പിള്ളി പഞ്ചായത്തിലെ ചക്കിപ്പറമ്പ് ട്രൈബല്‍ കോളനി സന്ദര്‍ശിക്കുകയുണ്ടായി. ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് മെമ്പര്‍ ഷീല ശിവരാമന്, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാരനും വിഎസ്എസ്ന്റെ സെക്രട്ടറിയുമായ കനകന്, കോളനി ഊരുമൂപ്പന് വിജയന് എന്നിവര്‍ സന്നിഹിതരായിരുന്നു. ക്രിസ്തുമസിനോടനുബന്ധിച്ച് നടത്തിയ പ്രതിധ്വനി പരിപാടിയില്‍ വെച്ച് കോളനി നിവാസികള്‍ക്ക് സ്നേഹസമ്മാനം നല്കുകയുണ്ടായി. സന്ദര്‍ശന പരിപാടികള്‍ക്ക് ബികോം പ്രൊഫഷണല്‍ കോര്‍ഡിനേറ്റര്‍ ഡോ. കെ.ഓ. ഫ്രാന്‍സിസ്, ക്ലാസ് ടീച്ചര്‍ വി. സിജി പോള്‍, വിദ്യാര്‍ഥി പ്രതിനിധികളായ അഭിരാം കൃഷ്ണ, നയന ഫ്രാന്‍സിസ് എന്നിവര്‍ നേതൃത്വം നല്കി.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു