തൃശൂര്‍ ജില്ലാ മത്സ്യതൊഴിലാളി ക്ഷേമസമിതി യോഗം ചേര്‍ന്നു
മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ തൃശൂര്‍ ജില്ലാ മത്സ്യതൊഴിലാളി ക്ഷേമസമിതി യോഗത്തിന്റെ ഉദ്ഘാടനം മത്സ്യതൊഴിലാളി ക്ഷേമബോര്‍ഡിന്റെ ചെയര്മാന് കൂട്ടായി ബഷീര്‍ മലപ്പുറം നിര്‍വഹിക്കുന്നു
ഇരിങ്ങാലക്കുട: മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ തൃശൂര്‍ ജില്ലാ മത്സ്യതൊഴിലാളി ക്ഷേമസമിതി ഇരിങ്ങാലക്കുട എസ്എന്‍ സ്കൂളില്‍ ചേര്‍ന്നു. മത്സ്യതൊഴിലാളി പ്രതിനിധി വിജീഷിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം മത്സ്യതൊഴിലാളി ക്ഷേമബോര്‍ഡിന്റെ ചെയര്മാന് കൂട്ടായി ബഷീര്‍ മലപ്പുറം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമസമിതിയുടെ കണ്‍വീനര്‍ തൃശൂര്‍ ഫിഷറീസ് ഓഫീസര്‍ വി.സി. സുജിത്ത് സ്വാഗതം പറഞ്ഞു. ചടങ്ങില്‍ മത്സ്യഫെഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ഷീല രാജ്കുമാര് ക്ലാസ് എടുത്തു സംസാരിച്ചു. എഐടിയുസി ജില്ലാ സെക്രട്ടറി സതീശന്, സിഐടിയു ജില്ലാ കമ്മിറ്റി രാജ് മോന്, ഐഎന്‍ടിയുസി പ്രതിനിധി എ.എസ്. ഹൈദ്രോസ്, ബിഎംഎസ് പ്രതിനിധി ശിവന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഫിഷറീസ് പ്രൊമോട്ടര്‍ അനില്‍ മംഗലത്ത് നന്ദി രേഖപെടുത്തി.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു