പുല്ലൂര്‍ സേക്രട്ട് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റല്‍ നഴ്സിംഗ് സ്കൂളില്‍ നഴ്സിംഗ് വിദ്യാര്‍ഥികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടന്നു
പുല്ലൂര്‍: സേക്രട്ട് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റല്‍ നഴ്സിംഗ് സ്കൂളില്‍ നാല്പത്തി നാലാമത് ബാച്ച് നഴ്സിംഗ് വിദ്യാര്‍ഥികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് ഉദ്ഘാടനം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. ഹോസ്പിറ്റല്‍ ഡയറക്ടറും സമരിറ്റന്‍ സിസ്റ്റേഴ്സ് സ്നേഹോദയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറുമായ സിസ്റ്റര്‍ സോഫിയ സിഎസ്എസ് അധ്യക്ഷത വഹിച്ചു. ഹോസ്പിറ്റല്‍ നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ സുമ റാഫേല്‍ സിഎസ്എസ് പുതിയ ബാച്ച് വിദ്യാര്‍ഥികളുടെ ദീപം തെളിയിക്കല്‍ നിര്‍വഹിച്ചു. സ്കൂള്‍ ഓഫ് നഴ്സിംഗ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സ്മിത സിഎസ്എസ് പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. ഇരിങ്ങാലക്കുട രൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ. ലിജോ കോങ്കോത്ത്, മെഡിക്കല്‍ സൂപ്രണ്ട് സിസ്റ്റര്‍ ഡോ. റീറ്റ സിഎസ്എസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഫ്ലോറി സിഎസ്എസ് സ്വാഗതവും നഴ്സിംഗ് വിദ്യാര്‍ഥി സി.ബി. അഷ്മിന് നന്ദിയും പറഞ്ഞു. നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനദാനവും നടന്നു. സ്കൂള്‍ ഓഫ് നഴ്സിംഗ് വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആനി ജോണ്‍ സിഎസ്എസ് നേതൃത്വം നല്കി.