കുടിവെള്ളത്തിനായി മുരിയാട് പഞ്ചായത്തിന് മുന്നില്‍ കോണ്‍ഗ്രസിന്റെ ധര്‍ണ
മുരിയാട്: വേനല്‍ കനത്തതോടെ രൂക്ഷമായ ശുദ്ധജലക്ഷാമത്തെ നേരിടന്നതില് പഞ്ചായത്ത് അധികൃതര്‍ അനാസ്ഥ കാണിക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്താഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. സമീപ പഞ്ചായത്തുകളിലെല്ലാം ടാങ്കറുകളില്‍ വെള്ളം വിതരണം ആരംഭിച്ചെങ്കിലും ഇതിനായുള്ള നടപടികള്‍ എടുക്കുന്നതില്‍ പഞ്ചായത്ത് അധികൃതര്‍ വീഴ്ച വരുത്തിയതാണ് വെള്ളം നല്‍കുന്നതിന് കാലതാമസം നേരിടുന്നതിന് കാരണമായതെന്ന് സമരക്കാര്‍ പറഞ്ഞു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സോമന് ചിറ്റേത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി, സെക്രട്ടറി എം.എന്‍.രമേശ്, പഞ്ചായത്തംഗങ്ങളായ ശ്രീജിത്ത് പട്ടത്ത്, കെ.വൃന്ദകുമാരി, നിത അര്ജുനന്, മണ്ഡലം ഭാരവാഹികളായ കെ.മുരളീധരന്, സി.പി.ലോറന്‍സ്, തുഷം സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു.