മാപ്രാണം ബ്ലോക്ക് ജംഗ്ഷനിലെ എടിഎം കവര്‍ച്ച, പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി
ഇരിങ്ങാലക്കുട: എ.ടി.എം. മെഷീന് തകര്‍ത്ത് 35 ലക്ഷം രുപ കവര്‍ന്ന സംഭവത്തില്‍ പ്രതികളെ കൊണ്ട് പോലീസ് തെളിവെടുപ്പ് നടത്തി. കവര്‍ച്ച നടന്ന മാപ്രാണം ബ്ലോക്ക് ജംഗ്ഷനിലെ എസ്.ബി.ഐ.യുടെ എ.ടി.എം. കൗണ്ടറിലാണ് തെളിവെടുപ്പു നടന്നത്. ഇന്നലെ ഉച്ചതിരിഞ്ഞ് നാലേകാലോടെ കനത്ത പോലീസ് ബന്തവസിലായിരുന്നു തെളിവെടുപ്പ് നടന്നത്. പിടിയിലായ അഞ്ച് പ്രതികളെ മാപ്രാണത്ത് കൊണ്ടുവന്നുവെങ്കിലും മൂന്നു പേരെ മാത്രമാണ് തെളിവെടുപ്പിനായി പോലീസ് ബസില്‍ നിന്നും ഇറങ്ങിയത്.
അഞ്ചുപേരും സംഭവസ്ഥലത്തു എത്തിയിരുന്നുവെങ്കിലും ഈ മൂന്നുപേര്‍ മാത്രമാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്നും ഇറങ്ങി കവര്‍ച്ച നടത്തിയത്. പ്രതികളായ ഇര്ഫാന് (32), സാബിര്‍ ഖാന് (26), മുഹമ്മദ് ഇക്രം (42) എന്നി പ്രതികളെയാണ് പോലീസ് വണ്ടിയില്‍ നിന്നിറക്കി തെളിവെടുത്തത്. മറ്റു പ്രതികളായ മുബാറക്, സൗക്കിന് എന്നിവരെ ബസില്‍ നിന്നിറക്കിയില്ല. പ്രതികളെ കൊണ്ടുവരുന്നതറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളികളും നാട്ടുകാരുമടക്കം വലിയ ജനകൂട്ടം സ്ഥലത്തെത്തിയിരുന്നു.
പ്രതികള്‍ കവര്‍ച്ച നടത്തിയ രീതി പോലീസിനോട് വ്യക്തമാക്കി. സെപ്തംബര്‍ 27 ന് പുലര്‍ച്ചെ ഒരുമണിയോടെ ഹൈവേയില്‍ നിന്നും കാറിലെത്തിയ സംഘം വണ്ടി ബ്ലോക്ക് റോഡില്‍ നിറുത്തി ഇറങ്ങി തൊട്ടടുത്ത ഇറച്ചികടയ്ക്ക് മുന്നിലെ സി.സി.ടി.വി.യും പിന്നാലെ എ.ടി.എം. കൗണ്ടറിന് നുള്ളിലെ ക്യാമറകളും സ്്രേപ പെയിന്റ് അടിച്ച് ദ്യശ്യങ്ങള്‍ മാച്ചശേഷമാണ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എ.ടി.എം. കൗണ്ടര്‍ പൊളിച്ച് പണം കവര്‍ന്നത്.
എ.ടി.എം. കൗണ്ടറിന് പിറകിലെ മുറിയില്‍ സ്ഥാപിച്ചിരുന്ന ഡി.പി.ആറും സംഘം എടുത്തു. അരമണിക്കൂറിലേറെ നീണ്ട തെളിവെടുപ്പിന് ശേഷം പോലീസ് പ്രതികളേയും കൊണ്ട് തിരിച്ചുപോയി. തൃശൂര്‍ റൂറല്‍ എസ്.പി. നവനീത് ശര്‍മ്മ, ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷ്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനീഷ് കരീം എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.