ബസ് കണ്ടക്ടറെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ഡ്രൈവറെ ആക്രമിച്ച് പരിക്കല്പ്പിക്കുകയും ചെയ്ത കേസില്‍ മൂന്നു പേര് പിടിയില്‍
സേതു, ബബീഷ്, സബില്‍.
കാട്ടൂര്‍: ബസ് കണ്ടക്ടറെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ഡ്രൈവറെ ആക്രമിച്ച് പരിക്കല്പ്പിക്കുകയും ചെയ്ത കേസില്‍ മൂന്നു പേര് പിടിയില്‍. കാറളം വെള്ളാനി സ്വദേശികളായ കൊല്ലായില്‍ വീട്ടില്‍ സേതു (29), കുറുവത്ത് വീട്ടില്‍ ബബീഷ് (42), പുല്ലത്ത് വീട്ടില്‍ സബില്‍ (25) എന്നിവരെയാണ് കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ഏഴു മണിയോടെ കാറളം നന്ദിയില്‍ നിന്നും ഇരിങ്ങാലക്കുടയിലേക്ക് അവസാന ട്രിപ്പ് പോയിരുന്ന മംഗലത്ത് ബസിലെ ഡ്രൈവറെയും കണ്ടക്ടറെയും വെള്ളാനി യൂണിയന് ഓഫീസിന് സമീപത്തു വച്ച് ആക്രമിക്കുകയായിരുന്നു.
മോട്ടോര്‍ ബൈക്കിന് സൈഡ് കൊടുത്തില്ല എന്ന് പറഞ്ഞ് കൊണ്ട് മോട്ടോര്‍ ബൈക്ക് ബസിനെ വട്ടം വെച്ച് തടഞ്ഞ് നിര്‍ത്തി ബസിന്റെ ഉള്ളിലേക്ക് അതിക്രമിച്ച് കയറി കണ്ടക്ടറായ താണിശ്ശേരി സ്വദേശി പ്ലാശ്ശേരി വീട്ടില്‍ റെനീത് (42) എന്നയാളെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ഡ്രൈവറായ മാള സ്വദേശി ഒറവന്തുരുത്തി വീട്ടില്‍ വിനോദ് (48) നെ ആക്രമിച്ച് പരിക്കേല്പിക്കുകയും ബസ്സിന്റെ ചില്ല് കല്ലെറിഞ്ഞ് തകര്‍ക്കുകയും ചെയ്യുകയായിരുന്നു.
സേതു കാട്ടൂര്‍ പോലീസ് സ്റ്റേഷനിലെ റൗഡിയും കാട്ടൂര്‍ പോലീസ് സ്റ്റേഷനിലെ രണ്ട് അടിപിടിക്കേസിലും, ലഹരിക്കടിമപ്പെട്ട് പൊതുജനശല്യമുണ്ടാക്കിയ കേസിലും, ചേര്‍പ്പ് പോലീസ് സ്റ്റേഷനിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലെയും പ്രതിയാണ്. ബബീഷ് കാട്ടൂര്‍ പോലീസ് സ്റ്റേഷനിലെ റൗഡിയും കാട്ടൂര്‍ പോലീസ് സ്റ്റേഷനില്‍ രണ്ട് വധശ്രമക്കേസിലും, അഞ്ച് അടിപിടിക്കേസിലും, ഒരു സ്ത്രീധന പീഡനക്കേസിലും, മൂന്ന് ലഹരി ഉപയോഗിച്ച് പൊതുജനശല്യമുണ്ടാക്കിയ കേസിലും, ഒരു അശ്രദ്ധമായി വാഹനമോടിച്ച് മറ്റൊരാള്‍ക്ക് ഗുരുതര പരിക്കുണ്ടാക്കിയ കേസിലെയും പ്രതിയാണ്.
സബില്‍ കാട്ടൂര്‍ പോലീസ് സ്റ്റേഷനില്‍ കഞ്ചാവ് ബീഡി വലിച്ചതിനുള്ള രണ്ട് കേസിലും ലഹരിക്കടിമപ്പെട്ട് പൊതുജനശല്യമുണ്ടാക്കിയ ഒരു കേസിലും പ്രതിയാണ്. കാട്ടൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഇ.ആര്. ബൈജു, സബ് ഇന്‍സ്പെക്ടര്‍മാരായ ബാബു ജോര്‍ജ്ജ്, തോമസ്, എസ് സി പി ഒ. ധനേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താം; സ്പീക് അപ്പ് പദ്ധതിക്ക് തൃശൂര്‍ റൂറല്‍ ജില്ലയില്‍ തുടക്കമായി
ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി