ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് ശുചീകരണം നടത്തി

ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് സേനയുടെ നേതൃത്വത്തില്‍ കൂടല്‍മാണിക്യം ക്ഷേത്രപരിസരം വൃത്തിയാക്കുന്നു.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രം ഉത്സവം സമാപിച്ചതോടെ പരിസര പ്രദേശത്തുള്ള പ്ലാസ്റ്റിക്, പേപ്പര്‍, ചെരുപ്പുകള്‍ മുതലായവ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് സേനയുടെ നേതൃത്വത്തില്‍ ശുചീകരിച്ചു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആര്.എല്‍. ശ്രീലാല്‍, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് സി.കെ. ഗോപി, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം ഐ.വി. സജിത്ത് എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി അഖില്‍ ലക്ഷ്മണന്, ബ്ലോക്ക് പ്രസിഡന്റ് ശരത് ചന്ദ്രന്, ബ്ലോക്ക് ട്രഷറര്‍ കെ.ഡി. യദു, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കെ.കെ. രാംദാസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ഡി. ദീപക്, ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം കെ.വി. വിനീത് തുടങ്ങിയവര്‍ നേതൃത്വം നല്കി.