കൊടുങ്ങല്ലൂര്‍ ഷൊര്‍ണൂര്‍ സംസ്ഥാന പാതയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മെല്ലെപോക്കില്‍ കോണ്‍ഗ്രസ് പ്രതിഷേധം

കൊടുങ്ങല്ലൂര്‍ ഷൊര്‍ണൂര്‍ സംസ്ഥാന പാതയിലെ നിര്‍മ്മാണപ്രവര്‍ത്തങ്ങളുടെ മെല്ലെപോക്ക് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കൊടുങ്ങല്ലൂര്‍ ഷൊര്‍ണൂര്‍ സംസ്ഥാന പാതയിലെ നിര്‍മ്മാണപ്രവര്‍ത്തങ്ങളുടെ മെല്ലെപോക്ക് മൂലം ജനജീവിതം ദുരിതപൂര്‍ണ്ണമാകുന്നതിലും, അശാസ്ത്രീയമായി ഭാരവാഹനങ്ങള്‍ വഴിതിരിച്ചു വിടുന്നത് മൂലം പ്രാദേശിക റോഡുകള്‍ തകരാറിലാകുന്നതിലും പ്രതിഷേധിച്ചുകൊണ്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സോമന് ചിറ്റേത്തിന്റെ അധ്യക്ഷതയില്‍ നടന്ന പ്രതിഷേധ പ്രകടനം ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു.
ഡിസിസി സെക്രട്ടറി സോണിയ ഗിരി, മുന്‍ ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാര്‍ളി, മുനിസിപ്പല്‍ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, അഡ്വ. സിജു പാറേക്കാടന്‍, സി.എസ്. അബ്ദുള്‍ഹഖ് മാസ്റ്റര്‍, വി.സി. വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമാരായ സാജു പാറേക്കാടന്‍, പി.കെ. ഭാസി, ബ്ലോക്ക് ഭാരവാഹികളായ വിജയന് ഇളയേടത്ത്, എം.ആര്. ഷാജു, അസറുദീന്‍ കളക്കാട്ട്, സതീഷ് പുളിയത്ത്, ബെന്നി കണ്ണൂക്കാടന്‍, അബ്ദുള്‍ സത്താര്‍, ഐ.കെ. ചന്ദ്രന്, വി.പി. ജോസ്, ഭരതന് പൊന്തേങ്കണ്ടത്ത്, പ്രവീണ്‍സ് ഞാറ്റുവെട്ടി, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ബിജു പോള്‍ അക്കരക്കാരന്‍, ജെയ്സന് പാറേക്കാടന്‍, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സനല്‍ കല്ലൂക്കാരന്, നിയോജകമണ്ഡലം ഭാരവാഹികളായ എബിന് ജോണ്‍, വിനു ആന്റണി തുടങ്ങിയവര്‍ നേതൃത്വം നല്കി.