ഇരിങ്ങാലക്കുട സഹകരണ ആശുപത്രി സഹകരണ രംഗത്തെ ഒരു വിസ്മയമാണ്: വി.ഡി. സതീശന്

ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയുടെ 30-ാം വാര്‍ഷികാഘോഷം പ്രതിപക്ഷ നേതാവ് വിഡി സതീശന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സഹകരണ ആശുപത്രി സഹകരണ രംഗത്ത് ഒരു വിസ്മയം ആണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന് പറഞ്ഞു. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയുടെ മുപ്പതാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. മൂന്ന് പതിറ്റാണ്ടിന് മുമ്പ് 15 ബെഡുകളുമായി ആരംഭിച്ച ഈ ആശുപത്രി ഇന്ന് 34 ഡോക്ടര്‍മാരുള്ള 250 ബെഡുകള്‍ ഉള്ള എല്ലാ സൗകര്യങ്ങള്‍ ഉള്ള ഒരു മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയായി മാറിയിട്ടുണ്ട്. കേരളത്തിലെ സഹകരണ ആശുപത്രികളുടെ രംഗത്ത് ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്ന ആശുപത്രിയാണ് ഇരിങ്ങാലക്കുട സഹകരണ ആശുപത്രി എന്ന് വി.ഡി. സതീശന് കൂട്ടിച്ചേര്‍ത്തു.
1995 ല്‍ ആരംഭിച്ച സഹകരണ ആശുപത്രി മൂന്നു പതിറ്റാണ്ടുകള്‍ക്കുശേഷം എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി ആയതിന്റെ പുറകില്‍ എം.പി. ജാക്സന്റെ ദീര്‍ഘ വീക്ഷണവും നേത്യത്വ പാടവവും മഹനീയമാണെന്ന് ചൂണ്ടികാട്ടിയ വി.ഡി. സതീശന് 30 വര്‍ഷം ആശുപത്രിയെ നയിച്ചതിന്റെ സൂചകമായി സ്റ്റാഫംഗങ്ങളുടെ സ്നേഹാദരവ് നല്‍കുകയും പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. ചടങ്ങിന് ഹോസ്പിറ്റല്‍ വൈസ് പ്രസിഡന്റ് ഇ. ബാലഗംഗാധരന്‍ സ്വാഗതവും ജനറല്‍ മാനേജര്‍ കെ. ജയറാം നന്ദിയും പറഞ്ഞു. വെള്ളാംങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാ ദിലീപ് മുഖ്യാതിഥിയായിരുന്നു. ആശുപത്രി സെക്രട്ടറി കെ. വേണുഗോപാല്‍, വേളൂക്കര പഞ്ചായത്ത് വാര്‍സ് മെമ്പര്‍ പി.ജെ. സതിഷ്, ഹോസ്പിറ്റല്‍ ഡയറക്ടര്‍ ടി.വി. ചാര്‍ളി, മെഡിക്കല്‍ സൂപ്രണ്ട് ഡോ. നഥാനിയേല്‍ തോമസ്, നഴ്സ് മാനേജര്‍ മിനി ജോസ് എന്നിവര്‍ സംസാരിച്ചു.
