പങ്കാളിത്ത പെന്ഷന് ഒഴിവാക്കി സ്റ്റാറ്റിയുറ്ററി പെന്ഷന് സംവിധാനം പുനഃസ്ഥാപിക്കണം- ഐഎന്‍ടിയുസി മേഖലാ വാര്‍ഷിക സമ്മേളനം

കേരള മുനിസിപ്പല്‍ ആന്‍ഡ് കോ ഓര്പ്പറേഷന് വര്‍ക്കേഴ്സ് കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) മേഖലാ വാര്‍ഷിക പൊതുയോഗവും പെന്‍ഷനേഴ്സ് സമ്മേളനവും എം.പി. ജാക്സന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: പങ്കാളിത്ത പെന്ഷന് ഒഴിവാക്കി സ്റ്റാറ്റിയുറ്ററി പെന്ഷന് സംവിധാനം പുനഃസ്ഥാപിക്കണമെന്ന് കേരള മുനിസിപ്പല്‍ ആന്‍ഡ് കോ ഓര്പ്പറേഷന് വര്‍ക്കേഴ്സ് കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) മേഖലാ വാര്‍ഷിക പൊതുയോഗവും പെന്‍ഷനേഴ്സ് സമ്മേളനവും ആവശ്യപ്പെട്ടു. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും യൂണിറ്റ് പ്രസിഡന്റുമായ എം.പി. ജാക്സന് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റും യൂണിറ്റ് ജന. സെക്രട്ടറിയുമായ വിജയന് ഇളയേടത്ത് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്പേഴ്സന് മേരിക്കുട്ടി ജോയ് മുഖ്യാതിഥിയായി. എന്‍എംഎംഎസ്, പ്ലസ്ടു, എസ്എസ്എല്‍സി വിജയികളെ യോഗത്തില്‍ അനുമോദിച്ചു. വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഡിസിസി ജന. സെക്രട്ടറി സോണിയാ ഗിരി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍, ലീഗല്‍ അഡ്വവൈസര്‍ ടി.ജെ. തോമസ്, പെന്ഷന് സംഘടന വര്‍ക്കിംഗ് പ്രസിഡന്റ് രാജ്മോഹനന് വെള്ളാങ്ങല്ലൂര്‍, പി.പി. പ്രസാദ്, എം.എം. സുഭാഷ്, എം.കെ. സുബ്രഹ്മണ്യന്, എല്സക്കുട്ടി സാബു എന്നിവര്‍ പ്രസംഗിച്ചു.