നവതിയിലേക്ക് ഇരിങ്ങാലക്കുട നഗരസഭ; എം.പി. ജാക്സണ് ചെയര്‍മാനാകും
ഇരിങ്ങാലക്കുട: അടുത്ത വര്‍ഷം നവതി ആഘോഷിക്കുന്ന ഇരിങ്ങാലക്കുട നഗരസഭയില്‍ മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ നഗരസഭ ചെയര്‍മാനുമായ എം.പി. ജാക്സണ് ചെയര്‍മാനാകും. 1936ല്‍ നിലവില്‍ വന്ന നഗരസഭ അടുത്ത വര്‍ഷം നവതിയിലേക്ക് കടക്കുകയാണ്. തുടര്‍ച്ചയായി ആറാം തവണയാണ് നഗരസഭയില്‍ യുഡിഎഫ് ഭരണത്തിലെത്തുന്നത്. 2005 മുതല്‍ 2010 വരെയുള്ള കാലയളവില്‍ എം.പി. ജാക്സണായിരുന്നു ചെയര്മാന്.
2010 ല്‍ പൊറത്തിശേരി നഗരസഭ കൂട്ടിചേര്ത്തതിനുശേഷം 2025 വരെ വനിതകളായിരുന്നു ചെയര്പേഴ്സണ്മാരായിരുന്നത്. സോണിയ ഗിരി, ബെന്‍സി ഡേവിഡ്, മേരിക്കുട്ടി ജോയ്, സുജ സഞ്ജീവ് കുമാര്‍, നിമ്യാ ഷിജു എന്നിവരാണ് കഴിഞ്ഞ 15 വര്‍ഷമായി മാറി മാറി നഗരസഭയില്‍ ചെയര്പേഴ്സണ്മാരായത്. യുഡിഎഫിന്റെ ഭരണകാലത്ത് മുന്‍കാലങ്ങളിലെ പോലെ ചെയര്മാന് പദവിക്ക് കാലാവധി നിശ്ചയിക്കുന്ന സംസ്കാരത്തിന് ഈ കൗണ്‍സിലില്‍ വിരാമമാകും.

നാമനിര്‍ദേശ പത്രിക നല്കുന്ന സമയത്ത് എം.പി. ജാക്സണ് മൂന്നില്‍ രണ്ടു വാര്‍ഡുകളും നേടി നഗരസഭയില്‍ ഭരണം നേടുമെന്ന് വ്യക്തമാക്കിയിരുന്നു. ഇടതുപക്ഷത്തിന്റെയും ബിജെപിയുടെയും സീറ്റുകളില്‍ കുറവുണ്ടാകുമെന്നും സൂചന നല്‍കിയിരുന്നു. അടുത്ത അഞ്ചു വര്‍ഷത്തെ നഗരസഭ ഭരണത്തെകുറിച്ചും തന്റെ ആശയങ്ങളും അടിയന്തരമായി നടപ്പാക്കേണ്ടതായ കാര്യങ്ങളെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു.
തെരുവുനായ്ക്കളുടെ പ്രശ്ന പരിഹാരം, ആധുനിക അറവുശാല നിര്‍മാണം, റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കല്‍ എന്നിവക്ക് മുന്‍ഗണന നല്‍കുമെന്ന് ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫിന് സീറ്റ് വര്‍ധിക്കുകയും എല്‍ഡിഎഫിനും ബിജെപിക്കും സീറ്റുകള്‍ നഷ്ടമായതോടെ രാഷ്ട്രീയരംഗത്തെ പല പ്രമുഖരും പരാജയപ്പെട്ടു. നഗരസഭയില്‍ യുഡിഎഫ് 22 വാര്‍ഡുകളിലും എല്‍ഡിഎഫ് 13 വാര്‍ഡുകളിലും ബിജെപി ആറു വാര്‍ഡുകളിലും രണ്ട് കോണ്‍ഗ്രസ് സ്വതന്ത്രരുമാണ് വിജയിച്ചത്.

കഴിഞ്ഞ തവണ 16 സീറ്റുകളുണ്ടായിരുന്ന എല്‍ഡിഎഫിന് മൂന്നു സീറ്റും എട്ടു സീറ്റുകളുണ്ടായിരുന്ന ബിജെപിക്കു രണ്ടു സീറ്റും നഷ്ടമായി. 17 സീറ്റുണ്ടായിരുന്ന യുഡിഎഫ് അഞ്ച് സീറ്റുകള്‍ കൂടി പിടിച്ചെടുത്ത് 22 സീറ്റായി വര്‍ധിപ്പിച്ചു. 359 വോട്ടിന്റെ ഭൂരിപക്ഷവുമായി ചന്തക്കുന്ന് വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ജോസഫ് ചാക്കോയാണ് നഗരസഭയില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. യുഡിഎഫിലെ ഘടക കകഷിയായ ജോസഫ് വിഭാഗത്തിലെ ലാസര്‍ കോച്ചേരിയെയാണ് പരാജയപ്പെടുത്തിയത്.
ഈ വാര്‍ഡില്‍ എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ നൂറില്‍ താഴെയാണ് വോട്ട് നേടിയത്. പീച്ചാംപിള്ളിക്കോണം വാര്‍ഡില്‍ നിന്നും വിജയിച്ച വിനില്‍ വിജയനും കോണ്‍ഗ്രസ് പിന്തുണയുണ്ടയിരുന്നു. ശക്തമായ പോരാട്ടത്തിലൂടെയാണ് മുനിസിപ്പല്‍ ഓഫീസ് വാര്‍ഡില്‍ എം.പി. ജാക്സണും നമ്പ്യങ്കാവ് വാര്‍ഡില്‍ എല്‍ഡിഎഫിലെ സി.സി. ഷിബിനും വിജയിച്ചത്. പല വമ്പന്മാരും പരാജയപ്പെട്ടിരുന്നു. മാടായിക്കോണം വാര്‍ഡില്‍ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആര്.എല്‍. ശ്രീലാലിനെ ബിജെപിയിലെ ഷാജുട്ടന്‍ പരാജയപ്പെടുത്തി.
നാല് തവണ കൗണ്‍സിലറായിരുന്ന ബിജെപിയിലെ സന്തോഷ്് ബോബനെ മുന്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ കാരുകുളങ്ങര വാര്‍ഡില്‍ പരാജയപ്പെടുത്തി. അല്‍ഫോന്‍സ തോമസ് നാലാം തവണയും കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു. മൂര്‍ക്കനാട് വാര്‍ഡില്‍ മുന്‍ പൊറത്തിശേരി പഞ്ചായത്ത് പ്രസിഡന്റ് ചിന്ത ധര്മരാജന് നിലവിലെ കൗണ്‍സിലറായ എല്‍ഡിഎഫിലെ നെസീമ കുഞ്ഞുമോനെ പരാജയപ്പെടുത്തി. മാപ്രാണം വാര്‍ഡില്‍ കോണ്‍ഗ്രസിലെ ബൈജു കുറ്റിക്കാടന്‍ ബിജെപി മണ്ഡലം പ്രസിഡന്റ് ആര്‍ച്ച അനീഷിനെയാണ് പരാജയപ്െടുത്തിയത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തൃശൂര്‍ സെന്‍ട്രല്‍ സഹോദയ ആനുവല്‍ അത്ലറ്റിക് മീറ്റില്‍ കാറ്റഗറി അണ്ടര്‍ 17 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വിജയം നേടി
സഹോദയ അത്ലറ്റിക് മീറ്റ് ശാന്തിനികേതന്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പ്
2500 മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്ത് ക്രൈസ്റ്റ് കോളജ്
പല്ലാവൂര്‍ താളവാദ്യമഹോത്സവത്തിന് തുടക്കമായി
വിജയദിവസം ആചരിച്ചു
ഒരു വോട്ടിന്റെ വിജയം; പോസ്റ്റര്‍ ബാലറ്റില്‍ ദുരൂഹതയെന്ന് ആരോപണം