ക്രൈസ്റ്റ് കോളജിന്റെ ആഭിമുഖ്യത്തില് നടത്തപ്പെട്ട നാലാമത് ഓള് കേരളാ വടംവലി ടൂര്ണമെന്റില് സഹൃദയ കോളജ് കൊടകരക്ക് വിജയം
ക്രൈസ്റ്റ് കോളജിന്റെ ആഭിമുഖ്യത്തില് നടത്തപ്പെട്ട നാലാമത് ഓള് കേരളാ വടംവലി ടൂര്ണമെന്റില് പുരുഷ വിഭാഗത്തില് വിജയം നേടിയ സഹൃദയ കോളജ് കൊടകര ടീം.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിന്റെ ആഭിമുഖ്യത്തില് നടത്തപ്പെട്ട നാലാമത് ഓള് കേരളാ വടംവലി ടൂര്ണമെന്റില് സഹൃദയ കോളജ് കൊടകരക്ക് വിജയം. കൊട്ടേക്കാട്ട് ചന്ദ്രശേഖര മേനോന് മെമ്മോറിയല് വിന്നേഴ്സ് ട്രോഫിയും, പുന്നെലിപ്പറമ്പില് വറീത് ജോസഫ് മെമ്മോറിയല് വിന്നേഴ്സ് ട്രോഫിയും പുരുഷ- വനിത വിഭാഗങ്ങളില് യഥാക്രമം സഹൃദയ കോളജ് നേടി.
പുരുഷ വിഭാഗത്തില് ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട രണ്ടാം സ്ഥാനം നേടി തോട്ടാപ്പള്ളി പത്മിനിയമ്മ മെമ്മോറിയല് ട്രോഫിക്ക് അര്ഹത നേടി. വനിതാ വിഭാഗം മത്സരത്തില് നൈപുണ്യ കോളജ് കൊരട്ടി രണ്ടാം സ്ഥാനം നേടി. വിജയികള്ക്ക് ക്രൈസ്റ്റ് കോളജ് മാനേജര് ഫാ. ജോയ് പീണിക്കപ്പറമ്പില്, പ്രിന്സിപ്പല് റവ.ഡോ. ജോളി ആന്ഡ്രൂസ്, കായിക വിഭാഗം മേധാവി ഡോ. ബിന്റു ടി. കല്യാണ്, സ്പോണ്സര്മാരായ പുന്നേലിപ്പറമ്പില് കുടുംബങ്ങള്, കായിക വിഭാഗം അധ്യാപകന് ഡോ. കെ.എം. സെബാസ്റ്റ്യന് എന്നിവര് ചേര്ന്ന് ട്രോഫിയും കാഷ് അവാര്ഡും കൈമാറി.


പൂക്കള് നിര്മാണ കമ്പനിയുടെ ഗോഡൗണില് വന്തീപിടുത്തം
ക്രൈസ്റ്റ് ആശ്രമ ദൈവാലയത്തില് ക്രിസ്തുരാജ തിരുനാളിന് കൊടിയേറി
യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം
കാലിക്കട്ട് സര്വകലാശായില് നിന്നും ഫിസിക്സില് പിഎച്ച്ഡി നേടി സ്മിത ഭാസ്കരന്
തദ്ദേശപ്പോരില് അങ്കത്തിനൊരുങ്ങി ദമ്പതികള്
യുഡിഎഫ് ഇരിങ്ങാലക്കുട മുനിസിപ്പല്തല കണ്വെന്ഷന്