ക്രൈസ്റ്റ് ആശ്രമ ദൈവാലയത്തില് ക്രിസ്തുരാജ തിരുനാളിന് കൊടിയേറി
ക്രൈസ്റ്റ് ആശ്രമ ദൈവാലയത്തിലെ ക്രിസ്തുരാജന്റെ തിരുനാളിന് തൃശൂര് ദേവാത പ്രവിശ്യ പ്രൊവിന്ഷ്യാള് റവ.ഡോ. ജോസ് നന്തിക്കര കൊടിയേറ്റുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് ആശ്രമ ദൈവാലയത്തിലെ ക്രിസ്തുരാജന്റെ തിരുനാളിന് കൊടിയേറി. തൃശൂര് ദേവാത പ്രവിശ്യ പ്രൊവിന്ഷ്യാള് റവ.ഡോ. ജോസ് നന്തിക്കര കൊടിയേറ്റം നിര്വഹിച്ചു. ഫാ. ജോര്ജ് തോട്ടന് വചന സന്ദേശം നല്കി. 30 നാണ് തിരുനാള്. ഇന്നു മുതല് തിരുനാള് വരെയുള്ള ദിവസങ്ങളില് വൈകീട്ട് ആറിന് ദിവ്യബലി, നൊവേന എന്നിവ നടക്കും 28 ന് വൈകീട്ട് ദീപലങ്കാരത്തിന്റെ സ്വിച്ച് ഓണ് കര്മം പ്രിയോര് ക്രൈസ്റ്റ് ആശ്രമം പ്രിയോര് ഫാ. ജോയ് പീണിക്കപ്പറമ്പില് നിര്വഹിക്കും.
29 ന് രാവിലെ 6.30 ന് ദിവ്യബലി, നൊവേന, തിരുസ്വരൂപം എഴുന്നള്ളിച്ചു വയ്ക്കല് വൈകീട്ട് 5.30 ന് തിരുസ്വരൂപം എഴുന്നള്ളിച്ചു വയ്ക്കല് തുടര്ന്ന് ബൈബിള് കലോത്സവം ഭക്ത സംഘടനകളുടെ വാര്ഷികവും സെന്റ് തോമാസ് കത്തീഡ്രല് വികാരി റവ.ഡോ. ലാസര് കുറ്റിക്കാടന് ഉദ്ഘാടനം ചെയ്യും. തിരുനാള് ദിനമായ 30 ന് രാവിലെ 9.30 ന് പ്രസുദേന്തി വാഴ്്ച, 10ന് നടക്കുന്ന ആഘോഷമായ തിരുനാള് ദിവ്യബലിക്ക് ഫാ. ആന്ജോ പുത്തൂര് സിഎംഐ മുഖ്യ കാര്മികത്വം വഹിക്കും. ഫാ. നീല് ചടയമുറി തിരുനാള് സന്ദേശം നല്കും. തുടര്ന്ന് വൈകീട്ട് അഞ്ചിന് ദിവ്യബലി, തിരുനാള് പ്രദക്ഷിണം, ദിവ്യബലി ആശീര്വാദം എന്നിവ നടക്കും.
തിരുന്നാളിന്റെ വിജയത്തിനായി ക്രൈസ്റ്റ് ആശ്രമം പ്രിയോര് ഫാ. ജോയ് പീണിക്കപ്പറമ്പില്, മതബോധനം ഡയറക്ടര് റവ. ഡോ. ജിജോ തട്ടില്, ജനറല് കണ്വീനര് സ്റ്റാന്ലി ഓട്ടോക്കാരന്, ജോയിന്റ് കണ്വീനര്മാരായ സിജു കുറ്റിക്കാട്ട്, ഡോണി പോള്, പബ്ലിസിറ്റി കണ്വീനര് ബാബ ആന്റണി, ബൈബിള് കലോത്സവം കണ്വീനര് സിജു യോഹന്നാന് എന്നിവരുടെ നേതൃത്വത്തില് വിപുലമായ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്.

പൂക്കള് നിര്മാണ കമ്പനിയുടെ ഗോഡൗണില് വന്തീപിടുത്തം
ക്രൈസ്റ്റ് കോളജിന്റെ ആഭിമുഖ്യത്തില് നടത്തപ്പെട്ട നാലാമത് ഓള് കേരളാ വടംവലി ടൂര്ണമെന്റില് സഹൃദയ കോളജ് കൊടകരക്ക് വിജയം
യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം
കാലിക്കട്ട് സര്വകലാശായില് നിന്നും ഫിസിക്സില് പിഎച്ച്ഡി നേടി സ്മിത ഭാസ്കരന്
തദ്ദേശപ്പോരില് അങ്കത്തിനൊരുങ്ങി ദമ്പതികള്
ഇരിങ്ങാലക്കുട മണ്ഡലത്തില് 210847 വോട്ടര്മാര്, 98099 പുരുഷന്മാര് 112747 സ്ത്രീകള് ഒരു ട്രാന്സ്ജെന്ഡര്