വിജയദിവസം ആചരിച്ചു
971 ഡിസംബര്‍ 16 ലെ ഇന്ത്യ- പാക്ക് യുദ്ധ വിജയത്തിന്റെ സ്മരണകള്‍ പുതുക്കിക്കൊണ്ട് കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിച്ച വിജയദിവസാചരണം.
ഇരിങ്ങാലക്കുട: 1971 ഡിസംബര്‍ 16 ലെ ഇന്ത്യ- പാക്ക് യുദ്ധത്തിന്റെ ഐതിഹാസികമായ യുദ്ധ വിജയത്തിന്റെ സ്മരണകള്‍ പുതുക്കിക്കൊണ്ട് കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് ഇരിങ്ങാലക്കുടയില്‍ വിജയദിവസമാചരിച്ചു. മുനിസിപ്പല്‍ ഓഫീസിനു മുമ്പിലുള്ള യുദ്ധ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി പുഷ്പചക്രമര്‍പ്പിച്ചു. സംഘടനയുടെ ബ്ലോക്ക് പ്രസിഡന്റ് ക്യാപ്റ്റന്‍ കെ. സോമന് അധ്യക്ഷത വഹിച്ചു. യുദ്ധത്തില്‍ പങ്കെടുത്ത് പ്രത്യേക യുദ്ധമെഡല്‍ നേടിയ ധീര യോദ്ധാവ് കെ. ഗോപാലന് നായര്‍, ജിജിമോന് കെ. റപ്പായി, ക്യാപ്റ്റന്‍ എം.കെ. ദാസന്, എം.ഡി. ജോര്‍ജ്ജ്, സി.കെ. വത്സന്, രമ കൃഷ്ണ മൂര്‍ത്തി, നഗരസഭ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട പ്രേമ പാറയില്‍ എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തൃശൂര്‍ സെന്‍ട്രല്‍ സഹോദയ ആനുവല്‍ അത്ലറ്റിക് മീറ്റില്‍ കാറ്റഗറി അണ്ടര്‍ 17 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വിജയം നേടി
സഹോദയ അത്ലറ്റിക് മീറ്റ് ശാന്തിനികേതന്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പ്
2500 മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്ത് ക്രൈസ്റ്റ് കോളജ്
പല്ലാവൂര്‍ താളവാദ്യമഹോത്സവത്തിന് തുടക്കമായി
ഒരു വോട്ടിന്റെ വിജയം; പോസ്റ്റര്‍ ബാലറ്റില്‍ ദുരൂഹതയെന്ന് ആരോപണം
മാര്‍ഗഴി സംഗീതോത്സവത്തിനു തുടക്കമായി