ചിരിയും കളിയും പാട്ടുമായി അവര്‍ ഒത്തു കൂടി, വയോധികര്‍ക്ക് മാനസീകോല്ലാസം പകര്‍ന്ന് വിദ്യാഥികള്‍
ക്രൈസ്റ്റ് കോളജിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗം വയോജനങ്ങള്‍ക്കായി ഹൃദയതീരത്തിലേക്ക് സംഘടിപ്പിച്ച യാത്രയില്‍ പങ്കെടുത്തവര്‍.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗം വയോജനങ്ങള്‍ക്കായി ഹൃദയതീരത്തിലേക്ക് വിനോദ യാത്ര സംഘടിപ്പിച്ചു. സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ ഇരിങ്ങാലക്കുട നഗരസഭയിലെ എട്ടാം വാര്‍ഡിലെ വയോജന ക്ലബ്ബുമായി സഹകരിച്ച് വിനോദയാത്ര നടത്തിയത്. 50 ഓളം വയോജനങ്ങള്‍ പങ്കെടുത്തു. കലാമത്സരങ്ങളും, ഇന്ററാക്ടീവ് സെഷനുകളും ഇതിന്റെഭാഗമായി സംഘടിപ്പിച്ചു. വാര്‍ധക്യം ഒരു പരിമിതിയല്ല മറിച്ച് ജീവിതത്തെ ആസ്വദിക്കാനുള്ള അവസരമാണെന്ന സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതില്‍ ഹൃദയ തീരം എന്ന പരിപാടി ശ്രദ്ധേയമായി.
പരിപാടിയുടെ ഫ്ലാഗ് ഓഫ് ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സി.സി. ഷിബിന്‍, സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി ഡോ. അജീഷ് ജോര്‍ജ്, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഡോ. കെ.ആര്. വന്ദന, അധ്യാപകരായ എന്‍.എസ്. സൈജിത,് ഡോ. കെ.എസ്. രേഷ്മ, ആര്. ലക്ഷ്മി, ഡോ. കെ.ജി. ശ്രീക്കുട്ടി, അലന് ബൈജു, അംഗന്‍വാടി ടീച്ചര്‍മാരായ പ്രഭ, സുഭദ്ര, വയോജന ക്ലബ് ഭാരവാഹികളായ എന്‍ നാരായണന്‍കുട്ടി, ആശവര്‍ക്കര്‍മാരായ ബിന്ദു സുരേഷ്, ശാന്ത മണി, സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികളായ ഐശ്വര്യ സത്യന്, ഷാരോണ്‍ ഷീസ് എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

എഫ്സിആര്‍എ നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണം, പി.സി. ജോര്‍ജും മകനും മാപ്പ് പറയണം കത്തിഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസ്
പ്രായപൂര്‍ത്തിയാവാത്ത അതിജീവിതയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 28 വര്‍ഷം കഠിനതടവും പിഴയും
പച്ചക്കറിത്തൈകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട ബൈപാസ് റോഡ്; തകര്‍ന്ന ഭാഗം കട്ട വിരിച്ച് നവീകരിക്കുന്നു
ഇന്നലെ കരൂപ്പടന്ന പാലത്തിനു സമീപം കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തകര്‍ന്ന ഓട്ടോറിക്ഷ
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷിച്ചു