ഏഴാമത് ഇരിങ്ങാലക്കുട അന്തര്‍ദേശീയ ചലച്ചിത്രമേള; ഫെസ്റ്റിവല്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു
ഏഴാമത് ഇരിങ്ങാലക്കുട അന്തര്‍ദേശീയ ചലച്ചിത്രമേളയുടെ ഫെസ്റ്റിവല്‍ പോസ്റ്റര്‍ കോളജ് യൂണിയന് ചെയര്‍പേഴ്സണ്‍ ഫാത്തിമയ്ക്ക് നല്കി ചലച്ചിത്രതാരം അനുമോള്‍ പ്രകാശനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഏഴാമത് ഇരിങ്ങാലക്കുട അന്തര്‍ദേശീയ ചലച്ചിത്രമേളയുടെ പങ്കാളികളായി ക്രൈസ്റ്റ് കോളജിലെ കൊട്ടക ഫിലിം ക്ലബും 500 ഓളം അംഗങ്ങളുള്ള ക്ലബില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ചലച്ചിത്രമേളയുടെ സംഘാടകരായും കാണികളായും രംഗത്തെത്തും. കോളജിലെ കോണ്‍ഫ്രറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഫെസ്റ്റിവല്‍ പോസ്റ്ററും ഡെലഗേറ്റ് പാസും കോളജ് യൂണിയന് ചെയര്‍പേഴ്സണ്‍ ഫാത്തിമയ്ക്ക് നല്കി ചലച്ചിത്രതാരം അനുമോള്‍ പ്രകാശനം ചെയ്തു.
മികച്ച ആസ്വാദകസംസ്കാരം രൂപപ്പെടുത്താന്‍ ചലച്ചിത്രമേളകളും വായനയും അനിവാര്യമാണെന്ന് അനുമോള്‍ ചൂണ്ടിക്കാട്ടി. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. ഫിലിം സൊസൈറ്റി രക്ഷാധികാരി പി.കെ. ഭരതന്‍മാസ്റ്റര്‍, പ്രസിഡന്റ്് മനീഷ് വര്‍ഗീസ്, കാലിക്കട്ട്് സര്‍വകലാശാല സെനറ്റ് അംഗം പ്രഫ. മൂവീഷ് മുരളി, കൊട്ടക ഫിലിം ക്ലബ് കോ ഓര്‍ഡിനേറ്റര്‍ പ്രഫ. ബിബിന്‍ തോമസ്, മാധ്യമ പ്രവര്‍ത്തകര്‍, ഫിലിം സൊസൈറ്റി, കൊട്ടക ക്ലബ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 21 മുതല്‍ 28 വരെ ഇരിങ്ങാലക്കുട മാസ് മൂവീസിലും റോട്ടറി ക്ലബ് ഹാളിലുമായി ഡോക്യുമെന്ററികള്‍ അടക്കം വിവിധ ഭാഷകളില്‍ നിന്നുള്ള 23 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട നഗരസഭ; ജീവനക്കാരനെ തെരുവുനായ കടിച്ചു
താഴെക്കാട് സെന്റ് ആന്റണീസ് കുരിശുപള്ളിയില്‍ തിരുനാള്‍ നാളെ
വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജിന് എന്‍ബിഎ അംഗീകാരം
കുട്ടികള്‍ക്കും മറ്റും വില്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി പ്രതി പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി ലോട്ടറി വില്പ്പനക്കാരന് പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി പ്രതി പിടിയില്‍