കാപ്പ ഉത്തരവ് പ്രകാരം കുപ്രസിദ്ധ ഗുണ്ട ഹരീഷിനെ ജയിലിലാക്കി
ഹരീഷ്.
ഈവര്‍ഷം ഇതുവരെ 89 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു, 256 ഗുണ്ടകളെ കാപ്പ ചുമത്തി, 167 പേരെ കാപ്പ പ്രകാരം നാടു കടത്തി
കാട്ടൂര്‍: സ്റ്റേഷന് റൗഡിയും നിരവധി കേസിലെ പ്രതിയുമായ കാട്ടൂര്‍ കാട്ടൂക്കടവ് സ്വദേശി നന്തനത്ത് പറമ്പില്‍ വീട്ടില്‍ ഹരീഷ് (46) നെ കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് ജയിലിലാക്കി. നോര്‍ത്ത് പറവൂര്‍ കെടാമംഗലത്തു നിന്നുമാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഹരീഷ് കാട്ടൂര്‍, വലപ്പാട്, ചേര്‍പ്പ്, വാടാനപ്പിള്ളി, മതിലകം, അന്തിക്കാട്, ഒല്ലൂര്‍, പാലാരിവട്ടം, ചേരാനെല്ലൂര്‍ എന്നീ പോലീസ് സ്റ്റേഷന് പരിധികളിലായി ആയുധം ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുക, കവര്‍ച്ച, വധശ്രമം, അടിപിടി, അനധികൃതമായി സ്ഫോടക വസ്തു കൈവശം വയ്ക്കുക, മയക്ക് മരുന്ന് വില്‍പ്പനക്കായി സൂക്ഷിക്കുക എന്നിങ്ങനെയുള്ള 46 ക്രിമിനല്‍ക്കേസുകളിലെ പ്രതിയാണ്. ഇരിങ്ങാലക്കുട ഡിവൈഎസ്പി സി.എല്‍ ഷാജു, കാട്ടൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ കെ.സി ബൈജു, സബ്ബ് ഇന്‍സ്പെക്ടര്‍ എസ് . സബീഷ്, എഎസ്ഐ ധനേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.വി വിബിന്, ക്രൈം സ്ക്വാഡ് എഎസ്ഐ ഇ.എസ് ജീവന് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

എഫ്സിആര്‍എ നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണം, പി.സി. ജോര്‍ജും മകനും മാപ്പ് പറയണം കത്തിഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസ്
പ്രായപൂര്‍ത്തിയാവാത്ത അതിജീവിതയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 28 വര്‍ഷം കഠിനതടവും പിഴയും
പച്ചക്കറിത്തൈകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട ബൈപാസ് റോഡ്; തകര്‍ന്ന ഭാഗം കട്ട വിരിച്ച് നവീകരിക്കുന്നു
ഇന്നലെ കരൂപ്പടന്ന പാലത്തിനു സമീപം കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തകര്‍ന്ന ഓട്ടോറിക്ഷ
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷിച്ചു