സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇരിങ്ങാലക്കുട റോട്ടറി സെന്‍ട്രല്‍ ക്ലബ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്കി
മാപ്രാണം ഹോളി ക്രോസ് ഹൈസ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇന്‍ഷുറന്‍സ് സുരക്ഷ നല്കുന്ന പദ്ധതിയുടെ രേഖകള്‍ റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ജി.എന്‍. രമേഷും റോട്ടറി സെന്‍ട്രല്‍ ക്ലബ് പ്രസിഡന്റ് ബിജോയ് വിശ്വനാഥും ചേര്‍ന്ന് സ്കൂള്‍ മാനേജര്‍ ഫാ. ജോണി മേനാച്ചേരിക്കും പ്രധാനാധ്യാപിക സി.ജെ. മഞ്ജുവിനും കൈമാറുന്നു.
മാപ്രാണം: ഹോളി ക്രോസ് ഹൈസ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇരിങ്ങാലക്കുട റോട്ടറി സെന്‍ട്രല്‍ ക്ലബ് മെഡിക്കല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ് സുരക്ഷാ പദ്ധതി നടപ്പാക്കി. സ്കൂളില്‍ നടന്ന ചടങ്ങില്‍ റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ജി.എന്‍. രമേഷും റോട്ടറി സെന്‍ട്രല്‍ ക്ലബ് പ്രസിഡന്റ് ബിജോയ് വിശ്വനാഥും ചേര്‍ന്ന് സ്കൂള്‍ മാനേജര്‍ ഫാ. ജോണി മേനാച്ചേരിക്കും പ്രധാനാധ്യാപിക സി.ജെ. മഞ്ജുവിനും ഇന്‍ഷുറന്‍സ് രേഖകള്‍ കൈമാറി.
റോട്ടറി ഡയറക്ടര്‍ കെ.ടി. ഹരികുമാറാണ് ഓരോ വിദ്യാര്‍ഥിക്കും ഒരുലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കുന്ന പദ്ധതി സ്പോണ്സര് ചെയ്തത്. ചടങ്ങില്‍ അസിസ്റ്റന്റ്റ് ഗവര്‍ണര്‍ അനൂപ് ചന്ദ്രന്, റൊട്ടേറിയന്‍ എം.എസ്. ദിലീപ്, ക്ലബ് ഡയറക്ടര്‍മാരായ ടി.പി. സെബാസ്റ്റ്യന്‍, പി.ടി. ജോര്‍ജ്, എം.കെ. മോഹനന്, ഡേവിസ് കരപ്പറമ്പില്‍, കെ.വി. ജോണ്‍, ജോഷി പോള്‍ കൂനന്‍ എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍