ഇരിങ്ങാലക്കുട ടൗണ്‍ അമ്പ് ഫെസ്റ്റ്; വിശ്വ സാഹോദര്യ ദീപ പ്രോജ്വലനം വിസ്മയ കാഴ്ചയായി
ഇരിങ്ങാലക്കുട ടൗണ്‍ അമ്പ് ഫെസ്റ്റിന്റെ ഭാഗമായി മുനിസിപ്പല്‍ മൈതാനിയില്‍ പതിനായിരം ദീപങ്ങള്‍ തെളിയിച്ചുനടത്തിയ വിശ്വസാഹോദര്യ ദീപപ്രോജ്വലനം മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, നഗരസഭാ ചെയര്മാന് എം.പി. ജാക്സണ് തുടങ്ങിയവര്‍ സമീപം.
ഇരിങ്ങാലക്കുട: ടൗണ്‍ അമ്പ് ഫെസ്റ്റിന്റെ ഭാഗമായി മുനിസിപ്പല്‍ മൈതാനിയില്‍ പതിനായിരം ദീപങ്ങള്‍ തെളിയിച്ചുനടത്തിയ വിശ്വസാഹോദര്യ ദീപപ്രോജ്വലനം വിസ്മയക്കാഴ്ചയായി.മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്മാന് എം.പി. ജാക്സണ് അധ്യക്ഷത വഹിച്ചു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുഗ്രഹപ്രഭാഷണം നടത്തി.
കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ.സി.കെ. ഗോപി, കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, ഠാണാ ജുമാ മസ്ജിദ് ഇമാം കബീര്‍ മൗലവി, പ്രതിപക്ഷനേതാവ് പി.വി. ശിവകുമാര്‍, മുന്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, നഗരസഭാ മുന്‍ സെക്രട്ടറി എം.എച്ച്. ഷാജിക്, നിസാര്‍ അഷറഫ്, ടൗണ്‍ അമ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ജിക്സണ്‍ മങ്കിടിയാന്‍, നിഷിന നിസാര്‍, ടെല്‍സണ്‍ കോട്ടോളി എന്നിവര്‍ പ്രസംഗിച്ചു. അമ്പുപ്രദക്ഷിണം മുനിസിപ്പല്‍ മൈതാനിയില്‍ എത്തുന്ന സമയത്ത്, ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്ത അഞ്ചുമണിക്കൂര്‍ സമയം കത്തുന്ന പതിനായിരത്തോളം മെഴുകുതിരികള്‍ മൈതാനത്തു നിരനിരയായി കത്തിച്ചുവച്ചാണ് അമ്പിനെ വരവേറ്റത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കേരള ലാംഗ്വേജ് നെറ്റ്വര്‍ക്കിന്റെ ഉപകേന്ദ്രം മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
കുട്ടന്‍കുളം നവീകരണം; ദ്രുതഗതിയില്‍, തെക്കേ അരിക് നന്നാക്കല്‍ ഉത്സവത്തിന് മുന്‍പ് പൂര്‍ത്തിയാക്കും
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ക്രൈസ്റ്റ് കോളജില്‍ ബികോം ടാക്സേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖൃത്തില്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് നടത്തി
ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വാര്‍ഷികാഘോഷവും യാത്രയയപ്പു സമ്മേളനവും നടത്തി
ആളൂര്‍ പഞ്ചായത്തിലെ വിവിധ റോഡുകള്‍ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു