കുട്ടന്‍കുളം നവീകരണം; ദ്രുതഗതിയില്‍, തെക്കേ അരിക് നന്നാക്കല്‍ ഉത്സവത്തിന് മുന്‍പ് പൂര്‍ത്തിയാക്കും
കുട്ടന്‍കുളത്തിന്റെ തെക്കുഭാഗത്തെ അരികില്‍ കരിങ്കല്ലുപയോഗിച്ച് കെട്ടുന്ന പണികള്‍ പുരോഗമിക്കുന്നു.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം കിഴക്കേനടയിലുള്ള ചരിത്ര പ്രസിദ്ധമായ കുട്ടന്‍കുളം നവീകരണത്തില്‍ തെക്കേ അരിക് കെട്ടുന്നത് ഉത്സവത്തിന് മുന്‍പ് പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ബില്‍ഡിംഗ്സ് വിഭാഗം. കുട്ടന്‍കുളത്തിന്റെ തകര്‍ന്ന തെക്ക്, കിഴക്ക് ഭാഗങ്ങളാണ് ആദ്യം പൂര്‍ത്തിയാക്കുക. ഇതിനുള്ള പണി ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.
ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ നിന്നും കൂടല്‍മാണിക്യം ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡ് കടന്നുപോകുന്നത് കുളത്തിന്റെ തെക്കേ അതിരിലൂടെയാണ്. കാലങ്ങളായി ശോച്യാവസ്ഥയിലായിരുന്ന കുളത്തിന്റെ തെക്കേ മതില് 2021 മേയ് 15 ന് പുലര്‍ച്ചേ പെയ്ത മഴയില്‍ നടപ്പാത അടക്കം ഇടിഞ്ഞിരുന്നു. കിഴക്കേ മതിലും കുറച്ചുഭാഗം ഇടിഞ്ഞുവീണിരുന്നു. പിന്നീട് ഈ ഭാഗങ്ങളെല്ലാം ഷീറ്റ് വെച്ച് അടച്ചു. കുട്ടന്‍കുളം സംരക്ഷിക്കണമെന്ന ദേവസ്വം അപേക്ഷ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ അനുവദിച്ച 4.04 കോടി രൂപ ചെലവഴിച്ചാണ് കുളം വൃത്തിയാക്കി സൗന്ദര്യവത്കരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് കെട്ടിടം വിഭാഗത്തിനാണ് നിര്‍മാണചുമതല.
ഊരാളുങ്കല്‍ ലേബര്‍ സര്‍വീസ് സൊസൈറ്റിയാണ് നിര്‍മാണ ചുമതല. നവീകരണങ്ങളുടെ ഭാഗമായി കുളം പൂര്‍ണമായും വറ്റിച്ച് ചെളി നീക്കുകയാണ്. തെക്കേമതില്‍ പൂര്‍ണമായും പൊളിച്ച് അടിഭാഗം വരെ വൃത്തിയാക്കുന്നതിനു പത്തടി ഉയരത്തില്‍ ഒന്നര മീറ്റര്‍ ഇടവിട്ട് കോണ്‍ക്രീറ്റ് ബെല്‍റ്റ് നിര്‍മിച്ച് അതിനുമുകളിലാണ് കരിങ്കല്ല് കെട്ടി ഉയര്‍ത്തുന്നത്. അതിനുമുകളില്‍ വെട്ടുകല്ലുപയോഗിച്ച് മതില് നിര്‍മിക്കും.
ബാക്കി മൂന്ന് ഭാഗത്തും കരിങ്കല്ല് കെട്ടിയ ഭാഗങ്ങളെല്ലാം നല്ല ഉറപ്പുള്ളതാണെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ശേഷിക്കുന്ന ഭാഗം പൊളിച്ചുനീക്കി കരിങ്കല്ല് കെട്ടാനാണ് തീരുമാനം. ഒരു ഏക്കറില്‍ അധികം വിസ്തൃതിയില്‍ ദീര്‍ഘചതുരാകൃതിയിലാണ് കുട്ടന്‍കുളം സ്ഥിതി ചെയ്യുന്നത്. ചരിത്രപ്രസിദ്ധമായ വഴിനടക്കല്‍ സമരത്തിന് സാക്ഷ്യം വഹിച്ച കുട്ടന്‍കുളത്തില്‍ നിഴല്‍ വീഴില്ലെന്ന പ്രത്യേകതയുമുണ്ട്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ലൈന്മാന് മരിച്ചു
ഇന്ദിരാ ഗ്യാരണ്ടി നടപ്പാക്കാനുള്ളത് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഇവിടെ നിന്ന് പടരാം പുതിയ മാരകരോഗങ്ങള്‍; മാലിന്യക്കൂമ്പാരമായി നഗരത്തിലെ തോടുകള്‍
യുവാവിന്റെ മരണം, ഷിഗെല്ല ബാധിച്ചാണെന്ന് സ്ഥിരീകരണം
വിശ്വാസപരിശീലകര്‍ ജീവിതംകൊണ്ട് സംസാരിക്കുന്നവരാകണം, മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
കെഎസ്ആര്‍ടിസി സ്ത്രീ സൗജന്യ യാത്ര; പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സ്വീകരണം നല്കി