മുരിയാട് പഞ്ചായത്ത് ലൈഫ് മിഷന് ഭൂരഹിത ഭവന രഹിതരുടെ സംഗമം നടത്തി
മുരിയാട് പഞ്ചായത്തില്‍ സംഘടിപ്പിച്ച ലൈഫ് മിഷന് ഭൂരഹിത ഭവന രഹിതരുടെ സംഗമം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന് ഉദ്ഘാടനം ചെയ്യുന്നു.
മുരിയാട്: മുരിയാട് പഞ്ചായത്ത് ലൈഫ് മിഷന് ഭൂരഹിത ഭവന രഹിതരുടെ സംഗമം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടത്തി. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന് ഉദ്ഘാടനം ചെയ്തു. മുരിയാട് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.എം. ജോണ്സണ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നികിത അനൂപ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുനിത മുരളി, പഞ്ചായത്ത് അംഗങ്ങളായ സുനില്‍ കുമാര്‍, സി.എസ്. അജീഷ്, അഞ്ജലി ഷാബു, ജ്യോതി സരിന്, ടി.കെ. ശശി, ഷീജ മോഹനന്, പഞ്ചായത്ത് സെക്രട്ടറി എം. ശാലിനി, അസിസ്റ്റന്റ് സെക്രട്ടറി മനോജ് മുകുന്ദന് എന്നിവര്‍ സന്നിഹിതരായിരുന്നു.
പഞ്ചായത്തിന്റെ ലൈഫ് 2020 അര്‍ഹത ലിസ്റ്റില്‍ ഉള്‍പ്പെട്ട ഭൂമിയും ഭവനവും ഇല്ലാത്ത എല്ലാവര്ക്കും ഭൂമിയും ഭവനവും ലഭ്യമാക്കുന്നതിനുള്ള ഫണ്ട് വകയിരുത്തിയിട്ടുള്ളതായി പ്രസിഡന്റ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ലൈഫ് ഭൂരഹിത പദ്ധതി സംബന്ധിച്ച പൊതുവായ കാര്യങ്ങള്‍ സെക്രട്ടറി ഗുണഭോക്താക്കളെ അറിയിച്ചു. പഞ്ചായത്തിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരും ലൈഫ് നിര്‍വഹണ ഉദ്യോഗസ്ഥരുമായ തനൂജ, ഗീത എന്നിവര്‍ പദ്ധതി വിശദീകരണം നടത്തി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഫീസ് വാങ്ങി, ഡ്രൈവിംഗ് പരിശീലനം നല്‍കിയില്ല: ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്കൂളിനെതിരെ ആരോപണം, വിദ്യാര്‍ഥികള്‍ ദുരിതത്തില്‍
ആയുര്‍വേദ ക്യാമ്പ് സംഘടിപ്പിച്ചു
പാടശേഖരങ്ങളില്‍ വൈക്കോലും കളകളും ചീഞ്ഞളിയുന്നു; ദുര്‍ഗന്ധത്തില്‍ ശ്വാസംമുട്ടി ജനങ്ങള്‍, രോഗഭീതിയില്‍ നാട്
കാട്ടൂര്‍ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍ക്കും ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കും സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു
ജാതി സെന്‍സസ് സര്‍ക്കാര്‍ നിലപാട് പ്രഖ്യാപിക്കണം; കെപിഎംഎസ്
കാപ്പ ഉത്തരവ്; കുപ്രസിദ്ധ ഗുണ്ടയെ ഒരു വര്‍ഷത്തേക്ക് ജയിലാക്കി