ജാതി സെന്‍സസ് സര്‍ക്കാര്‍ നിലപാട് പ്രഖ്യാപിക്കണം; കെപിഎംഎസ്
കെപിഎംഎസ് ജില്ലാ നേതൃയോഗം കെപിഎംഎസ് സംസ്ഥാന ട്രഷറര്‍ പി.എ. അജയഘോഷ് ഉദ്ഘാടനം ചെയ്യുന്നു.
ആളൂര്‍: രാജ്യത്തെ അധസ്ഥിത പിന്നോക്ക ജനവിഭാഗങ്ങളുടെ ഏറെക്കാലമായ ആവശ്യങ്ങളില്‍ ഒന്നാണ് ജാതി തിരിച്ചുള്ള സെന്‍സസ്. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം ഈ ജനസമൂഹം അധികാരത്തിന്റെയും വിഭവങ്ങളുടെയും പങ്കുവെക്കലില്‍ എവിടെയാണ് അടയാളപ്പെടുത്തുന്നത് എന്നറിയാനുള്ള ഏക ആശ്രയം ജാതി സെന്‍സസ് നടപ്പാക്കുക എന്നുള്ളതാണ്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം.
പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ സാമൂഹിക പുരോഗതിക്കുതകുന്ന രീതിയിലുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണം. മുന്‍ സര്‍ക്കാര്‍ തടഞ്ഞുവെച്ച പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കെപിഎംഎസ് സംസ്ഥാന ട്രഷറര്‍ പി.എ. അജയഘോഷ് നേതൃയോഗം ഉദ്ഘാടനം ടെയ്തു. സെക്രട്ടറിയേറ്റ് അംഗം പി.എന്‍. സുരന് അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ ചാര്‍ജ് ടി.എ. വേണു തുടര്‍ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേതാക്കളായ ശാന്ത ഗോപാലന്, പി.വി. പ്രതീഷ്, അഡ്വ. വി.എ. അജീഷ്കുമാര്‍, കെ.വി. ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സെന്റ് സേവിയേഴ്സ് ദേവാലയത്തിലെ കച്ചേരിപ്പടി കപ്പേളയില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍
സെന്റ് ജോസഫ്സ് കോളജില്‍ സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു
ഊരകം അങ്കണവാടിയില്‍ രാഷ്ട്രീയ പോഷന്‍ മാ 2026 പദ്ധതിക്ക് തുടക്കമായി
സെന്റ് ജോസഫ്സ് കോളജിലെ ബയോടെക്നോളജി വിഭാഗം ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
അരിപ്പാലം സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാളിന് കൊടികയറി
20,000 മീറ്റര്‍ നൂല്… 400 ചതുരശ്ര അടി വിസ്മയം; കരുവന്നൂരില്‍ നൂലിഴകളില്‍ പരിശുദ്ധ അമ്മയും തിരുക്കുമാരനും