പി.കെ. ചാത്തന് മാസ്റ്റര്‍ മെമ്മോറിയല്‍ സ്കൂളില്‍ പ്രവേശനോത്സവം ഹൃദ്യമായി; ഇരട്ടക്കുട്ടികളുടെ വരവും ശ്രദ്ധേയമായി
മാടായിക്കോണം പി.കെ. ചാത്തന് മാസ്റ്റര്‍ മെമ്മോറിയല്‍ സ്കൂളില്‍ നടന്ന പ്രവേശനോത്സവത്തില്‍ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ് വിദ്യാര്‍ഥികള്‍ക്കായി സ്പോണ്സര് ചെയ്ത പഠനോപകരണങ്ങളുടെ വിതരണദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ അജിത് കുമാര്‍ കൊല്ലാറ നിര്‍വഹിക്കുന്നു. പ്രധാനധ്യാപിക ഇ.ടി. ഷെല്‍ബി, പിടിഎ വൈസ് പ്രസിഡന്റ് വി.എം. അരുണ്‍ എന്നിവര്‍ സമീപം
മാടായിക്കോണം: വിദ്യാലയ മുറ്റത്തേക്ക് പുതിയ അധ്യയനവര്‍ഷത്തെ വരവേറ്റ് പി.കെ. ചാത്തന് മാസ്റ്റര്‍ മെമ്മോറിയല്‍ ഗവണ്മെന്റ് യു.പി. സ്കൂളില്‍ പ്രവേശനോത്സവ ചടങ്ങുകള്‍ വര്‍ണ്ണാഭമായി നടന്നു. പുതിയതായി വിദ്യാലയത്തിലേക്ക് പ്രവേശനം നേടിയ കൊച്ചുകൂട്ടുകാരെ മധുരപലഹാരങ്ങളും ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കിയാണ് അധ്യാപകരും പിടിഎയും ചേര്‍ന്ന് സ്വീകരിച്ചത്. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ അജിത് കുമാര്‍ കൊല്ലാറ നിര്‍വഹിച്ചു. പ്രശസ്ത ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ് വിദ്യാര്‍ഥികള്‍ക്കായി സ്പോണ്സര് ചെയ്ത പഠനോപകരണങ്ങളുടെ വിതരണവും ചടങ്ങില്‍ നടന്നു.
ഈ അധ്യയനവര്‍ഷത്തെ പ്രവേശനോത്സവത്തില്‍ വിദ്യാലയത്തിന് ഇരട്ടി മധുരമായി മൂന്ന് ജോഡി ഇരട്ടക്കുട്ടികളാണ് പഠിക്കുന്നത്. ഒന്നാം ക്ലാസിലേക്ക് ഒരു ജോഡി ഇരട്ടക്കുട്ടികളും (റെയ്ഗ, റെനിഗ) അഞ്ചാം ക്ലാസിലേക്ക് രണ്ടു ജോടി ഇരട്ട കുട്ടികളും (നന്ദിത,നന്ദിഗ, സ്മിയ, സ്നിയ) കടന്നുവന്നത് ഈ വര്‍ഷത്തെ പ്രവേശനോത്സവത്തെ ഏറെ സവിശേഷമാക്കി. ഭൗതിക സാഹചര്യങ്ങളുടെ വികസനത്തിലും വലിയ മുന്നേറ്റത്തോടെയാണ് സ്കൂള്‍ പുതിയ വര്‍ഷത്തെ വരവേല്‍ക്കുന്നത്.
നഗരസഭയുടെ അഞ്ച് ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് വിദ്യാലയത്തിന്റെ മതില് നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൂടാതെ 13 ലക്ഷം രൂപ വിനിയോഗിച്ച് സ്കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളും ആകര്‍ഷകമായ പെയിന്റിംഗ് വര്‍ക്കുകളും പൂര്‍ത്തീകരിച്ച് മനോഹരമായ അന്തരീക്ഷത്തിലാണ് അധ്യയനം ആരംഭിക്കുന്നത്. പ്രധാനധ്യാപിക ഇ.ടി. ഷെല്‍ബി, പിടിഎ വൈസ് പ്രസിഡന്റ് വി.എം. അരുണ്‍, എസ്എംസി ചെയര്‍പേഴ്സണ്‍ ശരണ്യ അനില്‍കുമാര്‍, എംപിടിഎ പ്രസിഡന്റ് ജിനി രാജേഷ്, അധ്യാപിക ജോയ്സി എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പൂമംഗലം പഞ്ചായത്ത് തല സ്കൂള്‍ പ്രവേശനോത്സവം കല്പറമ്പ് വടക്കുംകര ജിയുപിഎസില്‍ നടന്നു
ഇരിങ്ങാലക്കുട എസ്എന്‍ എച്ച്എസ്എസ് സ്കൂളില്‍ പ്രവേശനോത്സവം വര്‍ണാഭമായി
ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്കൂളില്‍ നടന്ന പ്രവേശനോത്സവം
ഇരിങ്ങാലക്കുട നിയോജകമണ്ഡലം തല സ്കൂള്‍ പ്രവേശനോത്സവം ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ നടന്നു
സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പ്രവേശനോത്സവം
ശാന്തിനികേതന്‍ സ്കൂള്‍ പ്രവേശനോത്സവം