ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗും എല്‍ ആന്‍ഡ് ടി എഡ്യൂടെക്കും തമ്മില്‍ ധാരണാപത്രം
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് സിവില്‍ എന്‍ജിനീയറിംഗ് വിഭാഗവും എല്‍ ആന്‍ഡ് ടി എഡ്യൂടെക്കും ധാരണാപത്രം ഒപ്പുവച്ചപ്പോള്‍.
ഇരിങ്ങാലക്കുട: സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക് വ്യവസായ അധിഷ്ഠിത സാങ്കേതിക പരിശീലനവും തൊഴില്‍ സാധ്യതകള്ക്കാവശ്യമായ നൈപുണ്യ വികസനവും ഉറപ്പാക്കുന്നതിനായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് സിവില്‍ എന്‍ജിനീയറിംഗ് വിഭാഗവും എല്‍ ആന്‍ഡ് ടി എഡ്യൂടെക്കും ധാരണാപത്രം ഒപ്പുവച്ചു. വ്യവസായ അക്കാദമിക സഹകരണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് സാങ്കേതിക പരിശീലനം, സര്ട്ടിഫിക്കേഷന് പരിപാടികള്‍, ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍, വ്യവസായ വിദഗ്ധരുമായി സംവാദങ്ങള്‍, നിര്‍മാണ മേഖലയിലെ നൂതന സാങ്കേതികവിദ്യകളില്‍ പരിശീലനം, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് അവസരമൊരുക്കുക എന്നിവയാണ് ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നത്.
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗിന് വേണ്ടി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ചടങ്ങില്‍ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗം മേധാവി ഡോ. ഷെര്ജാ പി. യൂസഫ് അലി, അസിസ്റ്റന്റ് പ്രഫസര്‍മാരായ പി.എ. ഗോഡ്വിന്, ഡോ. വിവേക് കെ. വിശ്വനാഥ്, അങ്കിത ശശിധരന്, സിസ്റ്റര്‍ അല്‍ഫോന്‍സ ഫിലിപ്പ് എന്നിവര്‍ സന്നിഹിതരായിരുന്നു. ഈ ധാരണാപത്രത്തിലൂടെ സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക് വ്യവസായ മേഖലയിലെ നവീന സാങ്കേതികവിദ്യകളെക്കുറിച്ചുള്ള അറിവും പ്രായോഗിക പരിചയവും വര്‍ധിപ്പിക്കാനാകുമെന്നും തൊഴില്‍ മേഖലയില്‍ കൂടുതല്‍ മികവ് കൈവരിക്കാന്‍ ഇത് സഹായകരമാകുമെന്നും കോളജ് അധികൃതര്‍ അറിയിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പാദുവാനഗര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാള് 14ന്
വെള്ളക്കെട്ട് ഭീഷണി; കോന്തിപുലം താത്കാലിക തടയണ പൊളിച്ചുനീക്കി
കൃഷിഭവന് ഇരിങ്ങാലക്കുട നഗരസഭ ഭാരതീയ പ്രകൃതി കൃഷി പദ്ധതി പരിശീലന പരിപാടി സംഘടിപ്പിച്ചു
എന്‍.ആര്. കോച്ചന് നാലാം ചരമവാര്‍ഷിക ദിനാചരണവും കര്‍ഷക തൊഴിലാളികള്‍ക്കുള്ള അവാര്‍ഡ് സമര്‍പ്പണവും സംഘടിപ്പിച്ചു
മഴയില്‍ ഒഴുകിയെത്തുന്ന മാലിന്യം; ഇരിങ്ങാലക്കുട ട്രഞ്ചിംഗ് ഗ്രൗണ്ടിന് സമീപം ജനജീവിതം ദുരിതത്തില്‍
കനത്ത മഴ; കിണര്‍ ഇടിഞ്ഞുതാഴ്ന്നു, ഫയര്‍ സ്റ്റേഷന്റെ മതിലിന്റെ ഒരു ഭാഗം വീണു