സ്കൂള്‍ കുട്ടികള്‍ക്ക് തണലേകി ക്രൈസ്റ്റിലെ തവനീഷിന്റെ തണല്‍ പദ്ധതി
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ തവനിഷിന്റെ തണല്‍ പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി നല്കിയ പഠനോപകരണങ്ങള്‍ ജിടിഎസ് രണ്ടുകൈ സ്കൂള്‍ സീനിയര്‍ അധ്യാപിക ജോഫിയ, പിടിഎ പ്രസിഡന്റ് ഹണി റിന്സണ് എന്നിവര്‍ തവനിഷ് സ്റ്റാഫ് കോര്‍ഡിനേറ്റര്‍ ഡോ. മുവിഷ് മുരളിയില്‍ നിന്ന് ഏറ്ുവാങ്ങുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ തണല്‍ പദ്ധതി പ്രകാരം പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. അഗളിയിലെ ഉന്നതിയില്‍ താമസിക്കുന്ന അറുപത് വിദ്യാര്‍ഥികള്‍ക്കും വാഴച്ചാല്‍ ജിഡബ്ലുഎല്പി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കും ജിടിഎസ് രണ്ടുകൈ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. അഗളിയില്‍ ഒളകര ഫോറെസ്റ്റ് സ്റ്റേഷന് പീച്ചി വൈല്‍ഡ് ലൈഫ് ഡിവിഷന് ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസര്‍ ബി.എസ്. ഭദ്രകുമാര്‍, തവനിഷ് സ്റ്റാഫ് കോ ഓര്‍ഡിനേറ്ററും അസിസ്റ്റന്റ് പ്രഫസറുമായ ഡോ. മുവിഷ് മുരളി എന്നിവരില്‍ നിന്ന് ആശ വര്‍ക്കറും സാമൂഹിക പ്രവര്‍ത്തകയുമായ ശിവാനി, ഫോറെസ്റ്റ് അസിസ്റ്റന്റ് വള്ളിയമ്മ എന്നിവര്‍ പഠനോപകരണങ്ങള്‍ ഏറ്റുവാങ്ങി.
സുബ്രമണ്യന്‍ ഫോറെസ്റ്റ് ഓഫീസര്‍ സോഷ്യല്‍ ഫോറെസ്റ്റ് ഡിവിഷന് പാലക്കാട് മുഖ്യാതിഥി ആയിരുന്നു. വാഴച്ചാല്‍ ജിഡബ്ലുഎല്പി സ്കൂളില്‍ പ്രധാനധ്യാപിക അജിത തവനിഷ് സ്റ്റാഫ് കോ ഓര്‍ഡിനേറ്ററും അസിസ്റ്റന്റ് പ്രഫസറുമായ നിവേദ്യയില്‍ നിന്ന് പഠനോപകരണങ്ങള്‍ ഏറ്റുവാങ്ങി. ജിടിഎസ് രണ്ടുകൈ സ്കൂളില്‍ സീനിയര്‍ അധ്യാപിക ജോഫിയ, പിടിഎ പ്രസിഡന്റ് ഹണി റിന്സണ് എന്നിവര്‍ തവനിഷ് സ്റ്റാഫ് കോര്‍ഡിനേറ്റര്‍ ഡോ. മുവിഷ് മുരളിയില്‍ നിന്ന് പഠനോപകരണങ്ങള്‍ ഏറ്റുവാങ്ങി.
വാഴച്ചാല്‍ ജിഡബ്ലുഎല്പി സ്കൂള്‍ അധ്യാപികമാരായ ശ്രിജില, ലിജി മരിയ, ജിടിഎസ് രണ്ടുകൈ സ്കൂള്‍ അധ്യാപികമാരായ ജോഫിയ, ജിഷ, സുമി, പിടിഎ പ്രതിനിധി സ്വപ്ന രമേഷ്, തവനിഷ് സ്റ്റാഫ് കോ ഓര്‍ഡിനേറ്റര്‍മാരായ അസിസ്റ്റന്റ് പ്രഫസര്‍ തൗഫീഖ്, അസിസ്റ്റന്റ് പ്രഫസര്‍ ഡോ. വിഷ്ണു മോഹന്‍, അസിസ്റ്റന്റ് പ്രഫസര്‍ സി.എല്‍. സിജി, തവനിഷ് പ്രസിഡന്റ് കെ.കെ. നിമിഷ, തവനിഷ് സെക്രട്ടറി ടി.എം. അഭിഷേക്, ജോയിന്റ് സെക്രട്ടറിമാരായ ജിസ്മരിയ ജോമി, അശ്വന്ത് ബാബു, തവനിഷ് ട്രഷറര്‍ ഐശ്വര്യ പ്രവീണ്‍, ജോയിന്റ് ട്രഷറര്‍ ഐ.എ. ശ്വേത എന്നിവര്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഗോളുകള്‍ പിറക്കട്ടെ, മരങ്ങള്‍ വളരട്ടെ; ലോകകപ്പിനായി 2000 തൈകള്‍ ഒരുക്കി പ്ലാവച്ചന് എന്ന ഫാ. ജോയ് പീണിക്കപറമ്പില്‍
ഫുട്ബോള്‍ ലഹരി തലയില്‍; മുടി വെട്ടലിലും കട്ട സപ്പോര്‍ട്ടുമായി അരിപ്പാലത്തെ മണി
കാലവര്‍ഷം കനക്കും മുമ്പ് ജാഗ്രത; മുകുന്ദപുരം താലൂക്കില്‍ മണ്ണിടിച്ചില്‍ ഭീഷണി; 32 കുടുംബങ്ങള്‍ക്ക് മാറി താമസിക്കാന്‍ നോട്ടീസ്
അത്യാഹിതത്തിലേക്കുള്ള വഴി തന്നെ അത്യാഹിതം; ചെളിക്കുഴിയില്‍ കുടുങ്ങി ആംബുലന്‍സ്
ഇരിങ്ങാലക്കുട പ്രതീക്ഷാഭവന്‍ സ്പെഷ്യല്‍ സ്കൂളില്‍ നിര്‍മിച്ച റാമ്പിന്റെ ഉദ്ഘാടനം നടത്തി
എംഎല്‍എ എക്സലന്‍സി പുരസ്കാര സമര്‍പ്പണം ആരംഭിച്ചു