എംഎല്‍എ എക്സലന്‍സി പുരസ്കാര സമര്‍പ്പണം ആരംഭിച്ചു
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ എക്സലന്‍സി പുരസ്കാര സമര്‍പ്പണത്തിന്റെ നിയോജകമണ്ഡലംതല ഉദ്ഘാടനം നടവരമ്പ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഇക്കഴിഞ്ഞ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്സി, സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ്, എവണ്‍ നേടിയ നിയോജകമണ്ഡലത്തിലെ വിദ്യാര്‍ഥികളെയും 100% വിജയം നേടിയ വിദ്യാലയങ്ങളെയും അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ എക്സലന്‍സി പുരസ്കാരം നല്കി ആദരിക്കുന്നതിന്റെ നിയോജകമണ്ഡലംതല ഉദ്ഘാടനം നടവരമ്പ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്തംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു, വേളൂക്കര പഞ്ചായത്തംഗങ്ങളായ ശ്രീഷ്മ സലീഷ്, രേണുക സജി, സതീഷ്കുമാര്‍, പ്രദീപ് മേനോന്, കെ.പി. അനില്‍കുമാര്‍, സനിജ സന്തോഷ്, എം.കെ. പ്രീതി, എം.വി. ഉഷ, കോ ഓര്‍ഡിനേറ്റര്‍മാരായ മിനി മോഹന്‍ദാസ്, സേതുമാധവന് പറയംവളപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍