ഏഷ്യന്‍ സാംബോ ജുജിത്സു ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് അല്‍ബാബ് സെന്‍ട്രല്‍ സ്കൂള്‍ വിദ്യാര്‍ഥി വി.എസ്. മുഹമ്മദ് ഷിഫാന്
വി.എസ്. മുഹമ്മദ് ഷിഫാന്.
ഇരിങ്ങാലക്കുട: ഏഷ്യന്‍ സാംബോ ജുജിത്സു ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് അല്‍ബാബ് സെന്‍ട്രല്‍ സ്കൂള്‍ വിദ്യാര്‍ഥി വി.എസ്. മുഹമ്മദ് ഷിഫാന്. വരുന്ന ജൂലൈ 12 മുതല്‍ 17 വരെ കസാകിസ്താനില്‍ വച്ച് നടക്കുന്ന മൂന്നാമത് യൂത്ത് ഏഷ്യന്‍ ജുജിത്സു ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ദേശീയ ടീമിനെ പ്രതിനിധീകരിച്ച് കാട്ടൂര്‍ അല്‍ബാബ് സെന്‍ട്രല്‍ സ്കൂള്‍ വിദ്യാര്‍ഥി കരയാമുട്ടം സ്വദേശി വി.എസ്. മുഹമ്മദ് ഷിഫാന് പങ്കെടുക്കുന്നു. വലപ്പാട് കരയാമുട്ടം സ്വദേശികളായ വലിയകത്ത് ഷജീബ് അനീഷ ദമ്പതികളുടെ മകനാണ് മുഹമ്മദ് ഷിഫാന്.
കാട്ടൂര്‍ അല്‍ബാബ് സെന്‍ട്രല്‍ സ്കൂളിലെ വിദ്യാര്‍ഥിയായ ഷിഫാന്റെ സഹോദരന് മുഹമ്മദ് റിഹാനും ഇതേ സ്കൂളിലെ വിദ്യാര്‍ഥിയാണ്. കുട്ടികളുടെ നൈപുണ്യ വികസനത്തിനായി അല്‍ബാബ് സെന്‍ട്രല്‍ സ്കൂളും ഇന്‍സൈറ്റ് അക്കാദമിയും സംയുക്തമായി നടത്തുന്ന കോ കരിക്കുലര്‍ ആക്ടിവിറ്റി (സിസിഎ) പ്രോഗ്രാമിലൂടെയാണ് ഷിഫാന് ജുജിത്സു, സാംബോ കായിക ഇനങ്ങളിലേക്ക് പ്രവേശിക്കുന്നത്. നാഷണല്‍ കോച്ചും തൃശൂര്‍ ജില്ലാ ജുജിത്സു അസോസിയേഷന് പ്രസിഡന്റുമായ ആര്.ജെ. അന്‍വര്‍ മരക്കാരാണ് ഷിഫാന്റെ പരിശീലകന്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നാമഹേതുക തിരുനാൾ ആശംസകൾ
ജനറല്‍ ആശുപത്രിക്ക് ദേശീയ അംഗീകാരം; സൂപ്രണ്ടിനേയും ജീവനക്കാരെയും അഭിനന്ദിച്ച് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സബ് രജസ്ട്രാര്‍ ഓഫീസിലേക്ക് വീല്‍ ചെയര്‍ സംഭാവന നല്കി
പിഎം ശ്രീ ദേശീയ വിദ്യാഭ്യാസനയം പ്രാവര്‍ത്തികമാക്കാനുള്ള പ്രവേശന കവാടമാണെന്ന് സിപിഐ
വെള്ളാനി കോള്‍പ്പാടത്ത് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു