അശാസ്ത്രീയ കാന നിര്‍മാണം; മലിനജലം റോഡിലൂടെ ഒഴുകുന്നു
ഒഴുകിപ്പോകാനാകാതെ വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ പട്ടരു പാലത്തിനു സമീപം വെള്ളം കെട്ടിനില്‍ക്കുന്നു.
പട്ടരു പാലത്തിനു സമീപം വെള്ളക്കെട്ട് രൂക്ഷം; ദുര്‍ഗന്ധത്തിലും കൊതുകുശല്യത്തിലും പൊറുതിമുട്ടി നാട്ടുകാര്‍
അടിയന്തിര നടപടി വേണമെന്ന് കോണ്‍ഗ്രസ്
ഇരിങ്ങാലക്കുട: കൊടുങ്ങല്ലൂര്‍ ഷൊര്‍ണൂര്‍ സംസ്ഥാനപാതയുടെ നവീകരണത്തിനിടെ അശാസ്ത്രീയമായി കാന നിര്‍മിച്ചതിനെ തുടര്‍ന്ന് വെള്ളം ഒഴുകിപ്പോകാനാകാതെ വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ പട്ടരു പാലം പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായതായി പരാതി. മഴയും പ്രളയവും അതിജീവിക്കുന്ന തരത്തില്‍ ജര്‍മന്‍ വികസന ബാങ്കായ കെഎഫ്ഡബ്ല്യുവിന്റെ സാമ്പത്തിക സഹായത്തോടെ കെഎസ്ടിപി നടപ്പാക്കിയ റോഡ് നിര്‍മാണ പദ്ധതിക്കിടെയാണ് മുന്‍പുണ്ടായിരുന്ന സ്വാഭാവിക നീരൊഴുക്ക് തടസപ്പെട്ടതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മുന്‍പ് മഴവെള്ളം ഒഴുകിപ്പോയിരുന്ന കാന റോഡ് നിര്‍മാണത്തിന്റെ ഭാഗമായി മൂടിയെങ്കിലും പിന്നീട് നിര്‍മിച്ച പുതിയ കാന പട്ടരുപാലം തോടുമായി ബന്ധിപ്പിക്കാതിരുന്നതിനാല് മഴവെള്ളം റോഡരികില്‍ കെട്ടിക്കിടക്കുകയാണ്.
ഇതോടെ പ്രദേശം മുഴുവന്‍ വെള്ളക്കെട്ട് ഭീഷണിയിലായി. റോഡരികിലെ ഒഴിഞ്ഞ സ്ഥലങ്ങളില്‍ സാമൂഹ്യവിരുദ്ധര്‍ തള്ളുന്ന കക്കൂസ് മാലിന്യവും മറ്റ് മാലിന്യങ്ങളും മഴവെള്ളത്തോടൊപ്പം റോഡിലൂടെ ഒഴുകുന്നതോടെ പ്രദേശത്ത് അതിരൂക്ഷമായ ദുര്‍ഗന്ധവും കൊതുകുശല്യവും വ്യാപകമാണ്. മലിനജലം കെട്ടിക്കിടക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്ന ആശങ്കയും നാട്ടുകാര്‍ ഉയര്‍ത്തുന്നു. റോഡിന്റെയും ഫുട്പാത്തിന്റെയും ഉയരവ്യത്യാസം കാരണം കാല്‍നടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും പതിവായി അപകടത്തില്‍പെടുന്നതായും ആരോപണമുണ്ട്. റോഡ് നിര്‍മാണത്തിലെ അപാകതകള്‍ അടിയന്തിരമായി പരിഹരിച്ച് വെള്ളക്കെട്ട് ഒഴിവാക്കാനും പ്രദേശം ശുചീകരിക്കാനും ബന്ധപ്പെട്ട അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളായ സാബു കണ്ടത്തില്‍, കെ.ഐ. നെജാഹ്, പ്രശോഭ് അശോകന്, മഹേഷ് ആലിങ്ങല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മനുഷ്യപ്രയത്നം ദൈവത്തോടുകൂടെയാകുമ്പോള് മാത്രം ഫലദായകം: മാര്‍ പോളി കണ്ണൂക്കാടന്‍
ജീപ്പ് ഇടിച്ച് തുമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പട്ടേപ്പാടം ബ്രാഞ്ചിന്റെ കോണ്‍ക്രീറ്റ് തൂണ് തകര്‍ന്നു
മാധ്യമരംഗത്ത് വേഗതയേക്കാള്‍ പ്രാധാന്യം സത്യത്തിനാണ്; ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
മാധവനാട്യഭൂമിയിലെ ദശരൂപക മഹോത്സവത്തില്‍ രുഗ്മിണി ഹരണം
നിക്ഷേപസമാഹരണ യജ്ഞം; കാട്ടൂര്‍ സഹകരണബാങ്കിന് പുരസ്കാരം
ഇരിങ്ങാലക്കുട രൂപത കെസിബിസി മദ്യലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ റിസോഴ്സ് പേഴ്സണ്‍ പരിശീലന ക്ലാസ് ആരംഭിച്ചു