നിക്ഷേപസമാഹരണ യജ്ഞം; കാട്ടൂര്‍ സഹകരണബാങ്കിന് പുരസ്കാരം
ഏറ്റവും കൂടുതല്‍ നിക്ഷേപ സമാഹരണം നടത്തിയതിനുള്ള സംസ്ഥാന സഹകരണ വകുപ്പിന്റെ പുരസ്കാരം സനീഷ്കുമാര് ജോസഫ് എംഎല്‍എയില്‍നിന്ന് കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ ഏറ്റുവാങ്ങുന്നു.
ഇരിങ്ങാലക്കുട: സംസ്ഥാന സഹകരണ വകുപ്പ് ഏര്‍പ്പെടുത്തിയ നിക്ഷേപ സമാഹരണ യജ്ഞത്തില്‍ മുകുന്ദപുരം, ചാലക്കുടി താലൂക്കുകളിലെ സഹകരണ ബാങ്കുകളില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം സമാഹരിച്ചുകൊണ്ട് കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വീണ്ടും ഒന്നാമതെത്തി. 6.28 കോടിയോളം രൂപയാണ് ബാങ്ക് സംഭരിച്ചത്. നിക്ഷേപകര്‍ക്കും അംഗങ്ങള്‍ക്കും ബാങ്കിനോടും സഹകരണ വകുപ്പിനോടുമുള്ള വിശ്വാസമാണ് ഇതിലൂടെ തെളിയിക്കുന്നതെന്നും കഴിഞ്ഞ 10 വര്‍ഷത്തോളമായി തുടര്‍ച്ചയായി ബാങ്ക് ഈ പുരസ്കാരം കൈവരിച്ചു വരുന്നതെന്നും ആയതിന് എല്ലാവരോടും നന്ദിയുണ്ടെന്നും ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ പറഞ്ഞു. സഹകരണ ദിനാഘോഷ ഉദ്ഘാടന ചടങ്ങില്‍ സനീഷ്കുമാര് ജോസഫ് എംഎല്‍എയില്‍നിന്ന് ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍, സെക്രട്ടറി ഇന്‍ചാര്‍ജ് സി.എസ്. സജീഷ്, ബാങ്ക് ഡയറക്ടര്‍മാര്‍, ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മനുഷ്യപ്രയത്നം ദൈവത്തോടുകൂടെയാകുമ്പോള് മാത്രം ഫലദായകം: മാര്‍ പോളി കണ്ണൂക്കാടന്‍
ജീപ്പ് ഇടിച്ച് തുമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പട്ടേപ്പാടം ബ്രാഞ്ചിന്റെ കോണ്‍ക്രീറ്റ് തൂണ് തകര്‍ന്നു
മാധ്യമരംഗത്ത് വേഗതയേക്കാള്‍ പ്രാധാന്യം സത്യത്തിനാണ്; ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
മാധവനാട്യഭൂമിയിലെ ദശരൂപക മഹോത്സവത്തില്‍ രുഗ്മിണി ഹരണം
ഇരിങ്ങാലക്കുട രൂപത കെസിബിസി മദ്യലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ റിസോഴ്സ് പേഴ്സണ്‍ പരിശീലന ക്ലാസ് ആരംഭിച്ചു
ശക്തമായ കാറ്റിലും മഴയിലും മൂര്‍ക്കനാട് വാര്‍ഡ് 43 ല്‍ കലിക്കപറമ്പില് ദിജുവിന്റെ ഓടിട്ട വീടിന് മുകളിലേക്ക് തെങ്ങ് വീണ് വീട് ഭാഗികമായി തകര്‍ന്നു