ഫാ. ടൈറ്റസ് കാട്ടുപറമ്പില്‍ ഇരിങ്ങാലക്കുട രൂപതയുടെ സില്‍ച്ചാര്‍ മിഷന് വേണ്ടിയുള്ള വികാരി ജനറാള്‍
മോണ്‍. ടൈറ്റസ് കാട്ടുപറമ്പില്‍.
ഇരിങ്ങാലക്കുട: ഫാ. ടൈറ്റസ് കാട്ടുപറമ്പിലിനെ ഇരിങ്ങാലക്കുട രൂപതയുടെ സില്‍ച്ചാര്‍ മിഷന് വേണ്ടിയുള്ള വികാരി ജനറാളായി ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിയമിച്ചു. ഫാ. ടൈറ്റസ് കാട്ടുപറമ്പില്‍ നോര്‍ത്ത് ഈസ്റ്റ് ഇന്ത്യയിലെ സില്‍ച്ചാര്‍ മിഷന് വേണ്ടിയുള്ള കോര്‍ഡിനേറ്ററായി സേവനം ചെയ്തു വരവേയാണ് ഈ പുതിയ നിയോഗം. ഫാ. ടൈറ്റസ് ചാലക്കുടി ഫൊറോന കാട്ടുപറമ്പില്‍ വീട്ടില്‍ ലോന മേരി ദമ്പതികളുടെ മകനായി 1972 ല്‍ ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസം അന്നനാട് യൂണിയന് ഹൈസ്കൂളിലും ഡിഗ്രി പഠനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലും ആണ് നടത്തിയത്.
പ്രാഥമിക വൈദിക പരിശീലനം ഇരിങ്ങാലക്കുട സെന്റ് പോള്‍സ് മൈനര്‍ സെമിനാരിയിലും ഫിലോസഫി തിയോളജി പഠനങ്ങള്‍ കോട്ടയം വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലും പൂര്‍ത്തിയാക്കി. 1999 ജനുവരി രണ്ടിന് ചാലക്കുടി, സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വച്ച് മാര്‍ ജെയിംസ് പഴയാറ്റിലില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. അസിസ്റ്റന്റ് വികാരിയായി എടത്തിരുത്തി ഫൊറോന, സൗത്ത് താണിശേരി ഇടവകകളിലും വികാരിയായി കൊടുങ്ങല്ലൂര്‍, പടിഞ്ഞാറേ വെമ്പല്ലൂര്‍, ആനത്തടം, കുഴൂര്‍, സേവിയൂര്‍ ഇടവകകളിലും അജപാലന ശുശ്രൂഷ നിര്‍വഹിച്ചു. എംഎ, എംഎഡ് തുടങ്ങി ബിരുദാനന്തര ബിരുദങ്ങളും റോമിലെ ലാറ്ററന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും സഭാശാസ്ത്രത്തില്‍ ലൈഷ്യന്‍ഷേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.
ഇരിങ്ങാലക്കുട രൂപതയിലെ സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍, ജോണ്‍പോള്‍ ഭവന് (ഡിഗ്രി ഫോര്മേഷന് സെന്റര്‍) റെക്ടര്‍, ആളൂര്‍, നവചൈതന്യ, ആനന്ദപുരം, സാന്‍ജോ സദന് എന്നിവയുടെ അസി. ഡയറക്ടര്‍, രൂപത പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി എന്നീ നിലകളിലും ശുശ്രൂഷ ചെയ്തു. നിലവില്‍ ഷംഷാബാദ് അതിരൂപതയുടെ കീഴില്‍ വരുന്ന സില്‍ച്ചാര്‍ സീറോ മലബാര്‍ മിഷന്റെ കോഡിനേറ്റര്‍ ആണ്. വിവിധ ഭാഷകളില്‍ പ്രാവീണ്യമുള്ള ഫാ. ടൈറ്റസ് നല്ല വാഗ്മിയും മികച്ച സംഘാടകനും തികഞ്ഞ ഒരു അഡ്മിനിസ്ട്രേറ്ററുമാണ്. ജോബ്, ബിന്നി, ടിസി എന്നിവര്‍ സഹോദരങ്ങളാണ്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട രൂപതയിലെ വൈദികരുടെ സ്ഥലമാറ്റം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പ്രഖ്യാപിച്ചു
ലഹരിവിരുദ്ധ സന്ദേശവുമായി ഭാരതീയ വിദ്യാഭവനില്‍ ഓട്ടന്തുള്ളല് അരങ്ങേറി
സൊസൈറ്റി ഓഫ് വിന്‍സെന്റ് ഡി പോള്‍ ഇരിങ്ങാലക്കുട സെന്‍ട്രല്‍ കൗണ്‍സില്‍ വിന്‍സെന്‍ഷ്യന്‍ സംഗമം നടത്തി
പടിയൂര്‍ കുടുംബശ്രീക്ക് ഐഎസ്ഒ അംഗീകാരം
ഫാ. ജോയ് പീണിക്കപ്പറമ്പിലിന് സേവാഭാരതിയുടെ ആദരം
ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന എട്ടാമത് പുലികളി ആഘോഷത്തിന്റെ ബ്രോഷര്‍ പ്രകാശനം നടത്തി